UPDATES

വിദേശം

ഗ്വാണ്ടനാമോ ജയില്‍ പൂട്ടാന്‍ നീക്കം; തടവുകാരെ വിട്ടയക്കുന്നു

Avatar

മിസ്സി റയാന്‍, ആഡം ഗോള്ഡ്മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒബാമ ഭരണകൂടം ഗ്വാണ്ടനാമോ ബേയ് ജയിലിലുള്ള അഞ്ചു അധികതടവുകാരില്‍ നാല് യമന്‍കാരെ ഒമാനിലെ പേര്‍ഷ്യന്‍ ഗള്‍ഫ് സുല്‍ത്താനേറ്റിലേക്കും, അഞ്ചാമനെ എസ്‌റ്റോണിയയിലേക്കും വിട്ടയച്ചു. 

122 തടവുകാരെ ക്യൂബയിലെ പട്ടാള കേന്ദ്രത്തിലേക്ക് മാറ്റുന്ന പുതിയ നീക്കം, ജയില്‍ അടച്ചു പൂട്ടാനുള്ള പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നീണ്ട നാളായുള്ള ആഗ്രഹത്തിന് അടിവരയിടുന്നു. ഒമാനിലേക്ക് അയക്കപ്പെട്ട തടവുകാര്‍ അല്‍ ഖാദര്‍ അബ്ദള്ള മുഹമ്മദ് അല്‍യാഫി, ഫാദേല്‍ ഹുസൈന്‍ സ്വാലിഹ് ഹെന്റിഫ്, അബ്ദ് അല്‍ റഹ്മാന്‍ അബ്ദുല്ലാഹ് ഓശബതി, മുഹമ്മദ് അഹമ്മദ് സലാം എന്നിവരാണെന്ന് പെന്റഗണ്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റൊരു തടവുകാരനായ അഹമ്മദ് അബ്ദുള്‍ ഖാദിറിനെ എസ്‌റ്റോണിയയിലേക്ക് അയച്ചു.

വിക്കിലീക്‌സ് വഴി പുറത്തായ സൈനിക രേഖകളനുസരിച്ച്, 2001-2002 കാലം മുതല്‍ തടവിലാക്കപ്പെട്ട ഈ അഞ്ച് തടവുകാരില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് അല്‍ ഖ്വയ്ദ ബന്ധം സംശയിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് അത്തരം ഫയലുകളില്‍ ശേഖരിച്ചിരുന്ന വിവരങ്ങള്‍ മിക്കതും തെറ്റാണെന്നു തെളിഞ്ഞതാണെന്നാണ്.

ഗ്വാണ്ടനാമോയിലെ യെമന്‍കാരുടെ ജനസംഖ്യയില്‍ യു. എസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രതിസന്ധിയുടെ വെളിച്ചത്തില്‍ ബുധനാഴ്ച്ചത്തെ ജയില്‍ മോചനം പ്രാധാന്യമര്‍ഹിക്കുന്നു. വളരെ കരുതല്‍ സംവിധാനങ്ങളുള്ള ജയിലില്‍ യെമന്‍ പൗരന്മാരാണ് ഏറ്റവും കൂടുതലുള്ളതെങ്കിലും അനിശ്ചിതത്വ ഘടകങ്ങള്‍ കൊണ്ടും വിട്ടയച്ച തടവുകാരെ തങ്ങള്‍ക്ക് കൃത്യമായി നിരീക്ഷിക്കാന്‍ കഴിയുകയില്ല എന്ന ആശങ്ക കൊണ്ടും അവരെ യെമനിലേക്ക് തിരിച്ചയച്ചില്ല.

തീവ്രവാദത്തിനെതിരെ തങ്ങള്‍ക്കൊപ്പം അണി ചേര്‍ന്ന പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഗ്വാണ്ടനാമോയില്‍ നിന്നുള്ള യമനികളെ സ്വീകരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍, മറ്റൊരു കൈമാറ്റത്തിന്റെ ഭാഗമായി മൂന്നു യമനികളെ കസാഖിസ്ഥാനിലേക്ക് അയച്ചിരുന്നു.

‘മാറ്റുന്നതിന് മുന്‍പ് തടവുകാരുമായി ബന്ധപ്പെട്ട സുരക്ഷിതത്വ അപകടസാധ്യതകളെ ഗൗരവപരമായി തന്നെ വിലയിരുത്തുന്ന ബാധ്യത ഞങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. തത്ഫലമായി, ഒബാമ ഭരണകാലത്ത് വിട്ടയക്കപ്പെട്ട തൊണ്ണൂറു ശതമാനത്തിലധികം തടവുകാരും ലോകത്ത് പലയിടത്തായി നിശബ്ദം ജീവിച്ചു പോകുന്നു.’ ഗ്വാണ്ടനാമോ ബേയിലുള്ള മുതിര്‍ന്ന പെന്റഗന്‍ ഉദ്യോഗസ്ഥനായ പോള്‍ ലൂയിസ് ഒരു പ്രസ്താവനയില്‍ പറയുന്നു.

ഇതിനകം ഗ്വാണ്ടനാമോയില്‍ നിന്നുള്ള റിലീസിന് അനുമതി ലഭിച്ച ഡസന്‍ കണക്കിനു തടവുകാരെ കൈമാറ്റം ചെയ്യുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും ബാക്കിയുള്ളവരുടെ കൈമാറ്റം സംബന്ധിച്ച അവലോകനങ്ങള്‍ പൂര്‍ത്തിയാക്കാനും 2015 ല്‍ തന്നെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് . ഒരു വര്‍ഷം ഏകദേശം 40500 മില്യണ്‍ ഡോളറാണ് ജയിലിന്റെ ചിലവ്.

തടവുകാരെ സ്വീകരിക്കാന്‍ വിദേശരാജ്യത്തെ തലവന്മാരെ പ്രേരിപ്പിക്കാനും സാമ്പത്തിക കാരണങ്ങള്‍ പറഞ്ഞ് ജയില്‍ അടച്ചു പൂട്ടാനുമുള്ള ശ്രമത്തില്‍ ഒബാമ വലിയ പങ്കുവഹിച്ചു.

എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവരും കാര്യമായി തന്നെയുണ്ട്. പ്രത്യേകിച്ച് വിചാരണക്കും പുനര്‍തടവിനുമായി ഗ്വാണ്ടനാമോ തടവുകാരെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ കൊണ്ടുവരുന്നതിനെതിരെ രംഗത്തുള്ള നിയമ നിര്‍മാണ വിദഗ്ദ്ധര്‍. വിട്ടയച്ചതിനു ശേഷവും തീവ്രവാദത്തിലേക്ക് തന്നെ തിരിച്ചു പോയ തടവുകാരെ കുറിച്ച് മറ്റുള്ളവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

ജയില്‍ ജനസംഖ്യ കുറയുന്നതിനാല്‍ കോണ്‍ഗ്രസിലെ ചില സ്ഥിരം പരാതിക്കാരുടെ സമ്മതം നേടിയെടുക്കാന്‍ കഴിയുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ കഴിയാവുന്നത്ര എല്ലാതടവുകാരെയും മാറ്റിക്കഴിഞ്ഞിട്ടും 20 മുതല്‍ 30 വരെ തടവുകാര്‍ ഒന്നുകില്‍ അപര്യാപ്തമോ പ്രശ്‌നനിര്‍ഭരമോ ആയ തെളിവുകള്‍ മൂലം വിചാരണ നടക്കാത്തവര്‍, അല്ലെങ്കില്‍ വിട്ടയക്കുവാന്‍ പറ്റാത്തത്ര അപകടകാരികള്‍ ബാക്കിവരും. 2011 സെപ്തംബര്‍ 11 ആക്രമണങ്ങളില്‍ പ്രതികളായ അഞ്ചു തടവുകാരുള്‍പ്പെടെ പത്തുപേര്‍ ഇപ്പോഴും സൈനിക വിചാരണ പ്രക്രിയയിലാണ് .

(വാഷിംഗ്ടണ്‍ പോസ്റ്റിലെ സ്റ്റാഫ് എഴുത്തുകാരിയായ ജൂലി ടേറ്റിന്റെ സംഭാവന ഈ റിപ്പോര്‍ട്ടിന് സഹായകരമായിട്ടുണ്ട്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍