UPDATES

2000ന്‌റെ നോട്ടുകളായി നാല് ലക്ഷം കൈക്കൂലി: ഗുജറാത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

2000ന്‌റെ നോട്ടുകളായി നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഭാഗമായി ഒരാഴ്ചത്തേയ്ക്ക് പരമാവധി പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി നിജപ്പെടുത്തിയിരിക്കുന്നതിന് ഇടയിലാണിത്. കണ്ട്‌ല തുറമുഖ ട്രസ്റ്റ് ഉദ്യോഗസ്ഥരായ സൂപ്രണ്ട് എഞ്ചിനിയര്‍ ശ്രീനിവാസു, സബ് ഡിവിഷണല്‍ ഓഫീസര്‍ കുംതേകാര്‍ എന്നിവരെയാണ് ആന്‌റി കറപ്ഷന്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

രുദ്രേശ്വര്‍ സുനമുദി എന്നയാളാണ് ഇവര്‍ക്ക് വേണ്ടി കൈക്കൂലി തുക വാങ്ങിയത്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഇയാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീനിവാസുവിന് 2.5 ലക്ഷം രൂപയും കുംതേകാറിന് 1.5 ലക്ഷം രൂപയുമാണ് നല്‍കിയത്. പരാതിക്കാരന്‌റെ കമ്പനി, പോര്‍ട്ട് ട്രസ്റ്റുമായി നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാത്തതിനാല്‍ പോര്‍ട്ട് ട്രസ്റ്റ്, കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നടപടി ഒഴിവാക്കാന്‍ എന്ന് പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്‌റെ ഓഫീസിലെ ലാന്റ് ഫോണ്‍ വഴിയുള്ള കോളുകള്‍ റെക്കോഡ് ചെയ്താണ് പൊലീസ് ഇവരെ കുടുക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍