UPDATES

ട്രെന്‍ഡിങ്ങ്

സിപിഎമ്മിന്റെ കേരള മോഡല്‍ പൊള്ള; ഗുജറാത്ത് മോഡലും കേരള മോഡലും തകര്‍ക്കപ്പെടേണ്ടത്: ജിഗ്‌നേഷ് മേവാനി

ചൂഷണമില്ലാതെയും ജാതി-മത വേര്‍തിരിവുകളില്ലാതെ ജനങ്ങളെ ഒരുപോലെ കാണുക എന്നതാണ് കമ്മ്യൂണിസത്തിന്റേയും മാര്‍ക്സിസത്തിന്റയും അടിസ്ഥാനം. എന്നാല്‍ സിപിഎം ഇത് രണ്ടും ലംഘിച്ചുകൊണ്ടുള്ള ഭരണമാണ് നടത്തുന്നത്.

നരേന്ദ്ര മോദിയെ വികസനനായകനാക്കി ഉയര്‍ത്തികാണിച്ച ഗുജറാത്ത് മോഡല്‍ പോലെ പൊള്ളയായ ഒന്നാണ് സി.പി.എമ്മിന്റെ കേരള മോഡലുമെന്ന് ജിഗ്‌നേഷ് മേവാനി. കോഴിക്കോട് നടന്ന ഭൂസംരക്ഷണ സമിതി സംഘടിപ്പിച്ചൗ ‘ഉന്നതവിദ്യഭ്യാസമേഖലയിലെ സംവരണവും സാമൂഹ്യനീതിയും’ എന്ന വിഷയത്തിലുള്ള സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ് മേവാനി. ചൂഷണമില്ലാതെയും ജാതി-മത വേര്‍തിരിവുകളില്ലാതെ ജനങ്ങളെ ഒരുപോലെ കാണുക എന്നതാണ് കമ്മ്യൂണിസത്തിന്റേയും മാര്‍ക്സിസത്തിന്റയും അടിസ്ഥാനം. എന്നാല്‍ സിപിഎം ഇത് രണ്ടും ലംഘിച്ചുകൊണ്ടുള്ള ഭരണമാണ് നടത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബുദ്ധമായ സംസ്ഥാനം എന്നാണ് കേരളത്തെ കുറിച്ച് ഞാന്‍ കേട്ടിട്ടുള്ളത്. ഏറ്റവും നല്ല ജീവതസാഹചര്യം ഇവിടെയാണെന്നും. എന്നാല്‍ ഇവിടെ വന്നപ്പോള്‍ അത്തരം അറിവുകളെല്ലാം പൊള്ളയാണെന്ന് മനസിലായി. അടിസ്ഥാന ശമ്പളത്തിന് ആയിരക്കണക്കിനു നഴ്സുമാര്‍ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ വളരെ ഭീകരമാണ്. നഴ്സുമാര്‍ക്കുപോലും ഇത്രയും കാലമായിട്ടും അടിസ്ഥാന ശമ്പളം ഉറപ്പാക്കാന്‍ കേരളത്തിലെ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.

ജാതി രാഷ്ട്രീയത്തെ അഭിമുഖീകരിക്കുന്നതില്‍ സി.പി.എം പരാജയമാണ്. ജാതി എന്നത് ഇന്ത്യയിലെ ഒരു സത്യമാണ്. എന്നാല്‍ ഇത്രയും കാലമായിട്ടും അത് മനസിലാക്കാന്‍ സി.പി.എമ്മിന് സാധിച്ചിട്ടില്ല. കോര്‍പ്പറേറ്റുകള്‍ക്ക് നിശ്ചിതകാലത്തേക്ക് പാട്ടത്തിന് കൊടുത്ത ഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഏറ്റെടുത്ത് ഭൂമിയില്ലാത്ത ദളിതരടക്കുള്ള ജനവിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. ജാതിക്കോളനികള്‍ അടക്കമുള്ള വിഷയങ്ങള്‍ ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ വന്ന് ഇവിടത്തെ എല്ലാ പ്രശ്നങ്ങളും പഠിക്കും. ഇന്ത്യയിലാകെ ദളിതര്‍ക്കെതിരെ ആക്രമണം നടത്തുന്ന ബി.ജെ.പി ദളിതനെ പ്രസിഡന്റാക്കി എന്ന് പറയുന്നതില്‍ അര്‍ഥമില്ല. അത് ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം മാത്രമാണ്. 2019ലെ തിരഞ്ഞെടുപ്പ്
മുന്നില്‍ കണ്ടുള്ള തന്ത്രം. കോര്‍പ്പറേറ്റുകളെ തള്ളിപ്പറഞ്ഞ സി.പി.എം കേരളത്തില്‍ അദാനിയ്ക്ക് പരവതാനി വിരിച്ചുകൊടുക്കുകയാണ്. ഗുജറാത്തും കേരളവും വികസനം എന്നു പറയുന്നത് അദാനിമാരുടെ വികസനമാണ്. ഇതെല്ലാം തകര്‍ക്കപ്പെടണം. ചലോ തിരുവനന്തപുരം എത്രയും പെട്ടെന്ന് നടത്താന്‍ വേണ്ടുന്ന ആസൂത്രണങ്ങള്‍ നടത്തണം. തിരഞ്ഞെടുപ്പില്‍ നല്‍കിയ ഒരു വാഗാദാനവും പാലിക്കാതെയാണ് മോദി ഭരണം മുന്നോട്ട് പോകുന്നത്. എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളും ഇല്ലാതാക്കണം. പൊള്ളയായ കേരളമോഡലും ഗുജറാത്ത് മോഡലും തകര്‍ക്കപ്പെടണം. അതിനുള്ള അനുകൂല സാഹചര്യങ്ങള്‍ കാണുന്നുണ്ട്. അതിനായി ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍