UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് മുഖ്യമന്ത്രിയുടെ സ്ഥാനം തെറിച്ചേക്കും

അഴിമുഖം പ്രതിനിധി

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ 2017-ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മാറ്റിയേക്കും. സംസ്ഥാനത്തെ ബിജെപിയില്‍ വളരുന്ന അസംതൃപ്തിയെ കുറിച്ച് അന്വേഷിക്കുന്നതിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അയച്ച മുതിര്‍ന്ന നേതാവ് ഓം മാത്തൂര്‍ ആനന്ദി ബെന്‍ പട്ടേലിന് എതിരായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. പട്ടേലിനെ ഗവര്‍ണറാക്കിയശേഷം നിതിന്‍ പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനെ തുടര്‍ന്നാണ് ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായത്. ആനന്ദി ബെന്‍ പട്ടേല്‍ മകള്‍ക്ക് ഭൂമിദാനം നടത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍