UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫ് കൈവശം വച്ച ഗുജറാത്തുകാരന് മൂന്നു വര്‍ഷം തടവ്

അഴിമുഖം പ്രതിനിധി

ബീഫ് കൈവശം വച്ചതിന് ഗുജറാത്തില്‍ ഒരാളെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. റാഫിക് ഇല്ല്യാസ്ഭായി ഖലിഫയേയാണ് സംസ്ഥാനത്തെ ഒരു പ്രാദേശിക കോടതി ശിക്ഷിച്ചത്. 10,000 രൂപയുടെ പിഴയും വിധിച്ചിട്ടുണ്ട്.

താന്‍ ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണെന്നും തന്നെ ആശ്രയിച്ച് ഒരു കുടുംബമുണ്ടെന്നും അതിനാല്‍ ശിക്ഷയും പിഴയും കുറയ്ക്കണമെന്ന പ്രതിയുടെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. ഒരു സമുദായത്തിന്റെ മതവികാരവുമായി ബന്ധപ്പെട്ടതാണ് പശുവെന്നും അതിനാല്‍ അത്തരമൊരു കുറ്റകൃത്യം സമൂഹത്തിലെ സമാധാനത്തിന് ഭീഷണിയാണെന്നും കോടതി പറഞ്ഞു. കുറ്റക്കാരന് ജയില്‍ ശിക്ഷ നല്‍കിയാല്‍ ഈ കുറ്റകൃത്യം മറ്റുള്ളവര്‍ ആവര്‍ത്തിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പ്രേരണയാകുമെന്നും ഗന്ദേവി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി വൈ വ്യാസ് പറയുന്നു.

സൂറത്തിലെ ഗന്ദേവി താലൂക്കിലെ ദേവ്ദ ഗ്രാമ നിവാസിയാണ് റാഫിക്. 20 കിലോഗ്രാം ബീഫുമായി 2014 ഒക്ടോബര്‍ എട്ടിനാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഗുജറാത്തില്‍ ബീഫ് നിരോധനമുണ്ട്. 4000 രൂപയുടെ ബീഫാണ് ഇയാള്‍ കൈവശം വച്ചിരുന്നത്. മാസം ലാബില്‍ പരിശോധിച്ച് ബീഫ് ആണെന്ന് ഉറപ്പു വരുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍