UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാധയൊഴിപ്പിക്കല്‍ ഗുജറാത്ത് മന്ത്രിമാര്‍ക്ക് ദൈവികശക്തിയുടെ കഴിവ്; വിവാദമായി വീഡിയോ

ഗുജറാത്ത് വിദ്യാഭ്യാസമന്ത്രിയും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമാണ് അനാചരങ്ങളെ പിന്തുണച്ചെത്തിയത്

ബാധയൊഴിപ്പിക്കല്‍ ദൈവിക ശക്തിയാണെന്നു ഗുജറാത്ത് മന്ത്രി. ബിജെപി പ്രാദേശിക ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ സംബന്ധിക്കുകയും ആഭിചാരക്രിയകള്‍ നടത്തുന്നവരെ അനുമോദിക്കുകയും ചെയ്യുക വഴി വിവാദത്തില്‍പ്പെട്ടതിനു പുറകെ തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കാനാണ് ബാധയൊഴിപ്പിക്കല്‍ ഒരു ദൈവികശക്തിയാണെന്നു മന്ത്രി ഭൂപേന്ദ്രസിന്‍ഹ് ചുദാസാമ പറഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാന റവന്യു-വിദ്യാഭാസ മന്ത്രിയായ ചുദാസാമയും സാമൂഹ്യനീതി-ശാക്തീകരണ വകുപ്പ് മന്ത്രിയായ ആത്മാറാം പരാമറും ബോട്ടദ് ജില്ലയിലെ ഗദ്ദാഡ നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ പ്രാദേശിക ബിജെപി ഘടകം സംഘടിപ്പിച്ച കൂട്ടബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തത്. മന്ത്രിമാര്‍ ചടങ്ങു വീക്ഷിക്കുന്നതും അതിനുശേഷം ബാധയൊഴിപ്പിക്കലുകാരെ കൈകൊടുത്ത് അനുമോദിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണു സംഭവം വിവാദമായത്. ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ അധികം വൈകാതെ വൈറലായി. ഇതോടെ മന്ത്രിമാര്‍ക്കെതിരേ യുക്തിവാദികള്‍ അടക്കം രംഗത്തു വന്നു. ഇത്തരം അനാചാരങ്ങളെ മന്ത്രിമാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നത് അനുവദിക്കരുതെന്നു മുഖ്യമന്ത്രി വിജയ് രൂപാനിക്കു മുന്നില്‍ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടയിലാണ് തങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രികൂടിയായ ചുദാസാമ രംഗത്തുവന്നത്. ദൈവികശക്തിയുള്ള ഭക്തന്മാരെയാണു തങ്ങള്‍ അനുമോദിച്ചതെന്നും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കലായിരുന്നില്ല, ദൈവീകശക്തിയുള്ളവരുടെ ഒത്തുകൂടലായിരുന്നു നടന്നതെന്നുമാണ് മന്ത്രി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍