UPDATES

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് പറഞ്ഞ സഞ്ജയ് ഭട്ടിനെ സര്‍വീസില്‍ നിന്നും പുറത്താക്കി

അഴിമുഖം പ്രതിനിധി

2002-ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് പറഞ്ഞ് വിവാദത്തിലായ ഗുജറാത്ത് ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്നും പുറത്താക്കി. ജോലിക്ക് ഹാജരായില്ലെന്നും ഔദ്യോഗിക കാര്‍ ദുരുപയോഗം ചെയ്തുവെന്നും പൊലീസ് കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് 2011-ല്‍ ഭട്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2002-ലെ കലാപത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടെന്ന് ഭട്ട് ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭട്ടിനെ പുറത്താക്കാന്‍ ശുപാര്‍ശ നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തീരുമാനം ഇപ്പോഴാണ് ഉണ്ടായത്. ഭട്ടിനെ പോലെ തോന്നിക്കുന്ന ഒരാളും ഒരു സ്ത്രീയും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വന്ന് രണ്ട് ദിവസത്തിനകമാണ് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം വന്നത്. ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയുമായി ഭട്ടിന് ബന്ധമുണ്ടെന്ന് ഫോറന്‍സിക് ടെസ്റ്റുകള്‍ തെളിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നോട്ടീസില്‍ പറയുന്നു. എന്നാല്‍ വീഡിയോയിലെ വ്യക്തി താനല്ലെന്നും ബയോമെട്രിക് പരിശോധനകള്‍ക്ക് തയ്യാറാണെന്നും ഭട്ട് വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍