UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശുക്കള്‍ക്ക് വേണ്ടി ഗുജറാത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരുന്നു

പ്രധാനമന്ത്രിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്

ഗാന്ധിനഗര്‍: ഗോ സംരക്ഷണത്തിന് പുതിയ നിയമം നടപ്പാക്കിയതിനു പിന്നാലെ പശുക്കളുമായി ബന്ധപ്പെട്ട പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനായി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. പശുക്കളില്‍നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായ സംരഭങ്ങള്‍ ആരംഭിക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. പാല്‍, നെയ്യ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കൂടാതെ ചാണകം, ഗോമൂത്രം, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയും പശുക്കളില്‍നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തും. സ്റ്റാര്‍ട്ടപ്പുകള്‍ വഴി ഈ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുകയും പുതിയ മാര്‍ഗ്ഗങ്ങളിലൂടെ വില്‍പന നടത്തുകയും ചെയ്യും.

വ്യവസായ സംഘടനകള്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ സഹായത്തോടെ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ഗോ സേവ ആയോഗ് സംസ്ഥാനവ്യാപകമായി കാമ്പെയ്ന്‍ ആരംഭിച്ചു. ഗുജറാത്ത് സര്‍ക്കാരും ഇതിനായി ഫണ്ട് അനുവദിക്കും. വ്യാവസായിക അടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍ വിജയകരമാണെന്നും ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും ഗോ സേവ ആയോഗ് ചെയര്‍മാന്‍ ഡോ. വല്ലഭ കത്തിരിയ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍