UPDATES

വരൂ, ഗുജറാത്തിലെ ദുര്‍ഗന്ധം ആസ്വദിക്കു; അമിതാഭ് ബച്ചന് ദളിതരുടെ ക്ഷണം

അഴിമുഖം പ്രതിനിധി 

“ഗുജറാത്ത് സന്ദര്‍ശിക്കുക… ഉന അതിക്രമത്തിന് പിന്നാലെ ഇനിയൊരു ദളിതനും പശുവിന്‍റെ മൃതാവശിഷ്ടങ്ങള്‍ നീക്കം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചതിന് ശേഷം അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളുടെ ദുര്‍ഗന്ധം അനുഭവിക്കുക” ഗുജറാത്ത് ടൂറിസം വകുപ്പിന്‍റെ സുഗന്ധപൂരിത ഗുജറാത്ത് ക്യാമ്പയിന് നേതൃത്വം കൊടുത്ത അമിതാഭ് ബച്ചനോട് ഗുജറാത്തിലെ ദളിതര്‍ പറയുന്നു.

സുഗന്ധപൂരിത ഗുജറാത്ത് മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച അമിതാഭ് ബച്ചനെ ഗുജറാത്തിന്‍റെ ദുര്‍ഗന്ധം അനുഭവിക്കാന്‍ ഗുജറാത്തിലെ ദളിതര്‍ ക്ഷണിക്കുകയാണ് എന്ന് ദളിത്‌ മുന്നേറ്റ സമര നായകന്‍ ജിഗ്നേഷ് മേവനി അറിയിച്ചു. നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് സുഗന്ധപൂരിത ഗുജറാത്ത് ക്യാമ്പയിന്‍ അമിതാഭ് ബച്ചന്‍ ഏറ്റെടുക്കുന്നത്.

സുഗന്ധപൂരിത ഗുജറാത്തിന് പകരം ദുര്‍ഗന്ധപൂരിത ഗുജറാത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് ദളിത്‌ സംഘടനയായ ഉന ദളിത്‌ അത്യാചാര്‍ ലഡാത് സമിതിയുടെ തീരുമാനം. ചൊവ്വാഴ്ച അഹമ്മദാബാദില്‍ ക്യാമ്പയിന്‍ ആരംഭിക്കും. പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് അമിതാഭ് ബച്ചന്‍റെ വീട്ടിലേക്ക് ആയിരം പോസ്റ്റ്കാര്‍ഡുകള്‍ അയക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ക്ഷണിച്ചുകൊണ്ട് കാര്‍ഡുകള്‍ അയക്കും.

നരേന്ദ്രമോഡിയുടെ ക്ഷണപ്രകാരം ഗുജറാത്തില്‍ വന്ന അമിതാഭ് ബച്ചന്‍ ഗുജറാത്തിന്‍റെ പച്ചപ്പ്‌ , സുഗന്ധം,സംസ്കാരം തുടങ്ങിയ നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞു. ചത്ത പശുക്കളുടെ മൃതദേഹം സംസ്കരിക്കുന്ന ജോലി ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്. നൂറു കണക്കിന് പശുക്കളുടെ ശരീരങ്ങള്‍ തെരുവുകളില്‍ ചീഞ്ഞളിഞ്ഞ് കിടക്കുകയാണ്.

ഞങ്ങള്‍ ബച്ചനേയും മോഡിയെയും ഇവിടേക്ക് ക്ഷണിക്കും അല്‍പസമയം ഈ ദുര്‍ഗന്ധം ആസ്വദിക്കാന്‍ ആവശ്യപ്പെടും. ജിഗ്നേഷ് മേവനി പറഞ്ഞു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍