UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുല്‍ബര്‍ഗ് കൂട്ടകൊല: 24 പേര്‍ കുറ്റക്കാര്‍

അഭിമുഖം പ്രതിനിധി

2002-ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ ഭാഗമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 69 പേരെ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസില്‍ 36 പേരെ വെറുതെ വിട്ടു. അഹമ്മദാബാദ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. 11 പേരില്‍ കൊലപാതക്കുറ്റം തെളിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച കുറ്റക്കാര്‍ക്കുള്ള ശിക്ഷ വിധിക്കും. വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വൈദ്യയും ശിക്ഷിക്കപ്പെട്ടവരില്‍പ്പെടുന്നു.

കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. കൂട്ടക്കൊല മുന്‍കൂട്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലെന്ന് കോടതി പറഞ്ഞു. ബിജെപി കൗണ്‍സിലറായ ബിപിന്‍ പട്ടേലും മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെജി എര്‍ദയും വെറുതെ വിടപ്പെട്ടവരില്‍പ്പെടുന്നു.അസര്‍വ സീറ്റിലെ സിറ്റിങ് കോര്‍പറേറ്ററാണ് പട്ടേല്‍. 2002-ലും കൗണ്‍സിലറായിരുന്ന പട്ടേല്‍ 2015-ല്‍ തുടര്‍ച്ചയായി നാലാം തവണയും വിജയിച്ചു. 2002 ഫെബ്രുവരി 22-ന് അഹമ്മദാബാദിലെ ചമന്‍പുരയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഒരു സമുദായത്തിലെ ആളുകള്‍ കൂട്ടക്കൊല നടത്തിയത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

2015 സെപ്തംബറില്‍ വിചാരണ പൂര്‍ത്തിയായിരുന്നുവെങ്കിലും വിധി പറയുന്നത് സുപ്രീംകോടതി തടഞ്ഞിരിക്കുകയായിരുന്നു.വിധി പറയാന്‍ മെയ് 31-നാണ് സുപ്രീംകോടതി വിചാരണ കോടതിക്ക് അനുമതി നല്‍കിയത്. അറുപത്തിയാറ് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. അതില്‍ ആറുപേര്‍ വിചാരണ കാലയളവില്‍ മരിച്ചിരുന്നു. കേസില്‍ 338 സാക്ഷികളുണ്ടായിരുന്നു.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘം പുനരന്വേഷണം നടത്തിയ ഒമ്പത് പ്രധാന കേസുകളില്‍ ഒന്നാണിത്. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കലാപകാരികള്‍ ആക്രമണം നടത്തിയത് മുന്‍കൂട്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. 2009-ലാണ് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍