എണ്ണ പ്രതിസന്ധി, സ്വദേശിവത്ക്കരണം, മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ കാരണം തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍
നിങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണോ? എങ്കില്‍ ഈ ഇന്‍ഫോഗ്രാഫിക്സ് സേവ് ചെയ്തു സൂക്ഷിച്ചു വെയ്ക്കൂ, ഇത് നിങ്ങളെ സഹായിക്കും.
മനില കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവിധ നോണ്‍ ഗവണ്‍മെന്‍റല്‍ ഓര്‍ഗനൈസേഷന്‍സ്, അസോസിയേഷന്‍സ്, ട്രേഡ് യൂണിയനുകള്‍ എന്നിവയുടെ കൂട്ടായ്മയായ മൈഗ്രന്‍റ് ഫോറം ഇന്‍ ഏഷ്യയാണ് ഈ ഇന്‍ഫോഗ്രാഫിക്സ് തയ്യാറാക്കിയിരിക്കുന്നത്. സൌദി അറേബ്യ, യു എ ഇ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ബെഹ്റയിന്‍ എന്നീ ആറ് രാജ്യങ്ങളില്‍ ലഭ്യമായ സഹായ സംവിധാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിലുണ്ട്.
“എണ്ണ പ്രതിസന്ധി, സ്വദേശിവത്ക്കരണം, മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ കാരണം തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍. അതുകൊണ്ടു തന്നെ ഇത്തരം ഇന്‍ഫോഗ്രാഫുകള്‍ തീര്‍ച്ചയായും സഹായകരമായിരിക്കും. ഇത് നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിടാവുന്നതാണ്.” കഴിഞ്ഞ മൂന്നു ദശാബ്ദമായി ഒമാനില്‍ ജീവിക്കുന്ന ബിനോ പി പി അഴിമുഖത്തോട് പറഞ്ഞു.
“ഏതെങ്കിലും ഒരു ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളി കുഴപ്പത്തില്‍ പെട്ടുപോയാല്‍ ഇത്തരം ഇന്‍ഫോഗ്രാഫുകള്‍ സഹായിക്കും.” ബിനോ കൂട്ടിച്ചേര്‍ത്തു.
“ഓരോ എംബസികള്‍ക്കും തൊഴില്‍ സംബന്ധമായ സഹായങ്ങള്‍ നല്‍കുന്ന എത്ര ലേബര്‍ ഓഫീസുകള്‍ ഉണ്ട്, ടോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള എംബസികളുടെ പ്രധാന ടെലിഫോണ്‍ നമ്പറുകള്‍, എസ് എം എസ് അയക്കാവുന്ന നമ്പറുകള്‍, ഒഫ്ലൈന്‍ ആന്‍ഡ്രോയ്ഡ് സപ്പോര്‍ട്ട് ആപ്പായ മിഗ് കാള്‍ എന്നിവയെല്ലാം ഈ ഇന്‍ഫോഗ്രാഫിക്സില്‍ ഉണ്ട്.
ഈ ചിത്രം ഡൗൺലോഡ് ചെയ്ത് വാട്സാപ്പ് വഴിയും മറ്റും മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുകയുമാകാം.
കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യ നിര്‍ണ്ണായകമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നു എം എഫ് എയിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞു.
എംബസികള്‍ നല്‍കുന്ന അധിക സേവനങ്ങള്‍, ഓണ്‍ലൈന്‍ പ്രശ്ന പരിഹാര സംവിധാനമായ ‘MADAD’, ഇന്‍ഡ്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്‍റര്‍, MigCall എന്നിവ ഈ മേഖലയില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ആണ്. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാനുള്ള സുപ്രപ്രധാന നടപടികള്‍ ആകുമ്പോള്‍ തന്നെ നിലവിലുള്ള സംവിധാനത്തില്‍ ചില അപാകതകളും ഉണ്ട്” അദ്ദേഹം പറഞ്ഞു.
അറുപത് ലക്ഷത്തോളം ഇന്ത്യാക്കാരാണ് ആറ് ഗൾഫ് രാജ്യങ്ങളിലായി ഉള്ളത്.