UPDATES

ലോകപ്രശസ്ത സാഹിത്യകാരന്‍ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത ജര്‍മ്മന്‍ സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 87 വയസ് പ്രായമുണ്ടായിരുന്നു. മരണവിവരം ബന്ധുക്കളാണ് പുറത്തുവിട്ടത്. ജര്‍മ്മന്‍ നഗരമായ ലുബേക്കില്‍ വെച്ചായിരുന്നു അന്ത്യം.

1999 ലാണ് ഗുന്തര്‍ ഗ്രാസ് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനാവുന്നത്. ദ ടിന്‍ ഡ്രം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം. ഈ കൃതി പിന്നീട് ചലച്ചിത്രമാക്കിയപ്പോള്‍ ഓസ്‌കര്‍ പുരസ്‌കരാവും ലഭിച്ചു. ഇന്ത്യയില്‍ മൂന്നുതവണ സന്ദര്‍ശനം നടത്തിയുള്ള അദ്ദേഹം ഇവിടവുമായി നല്ലബന്ധം പുലര്‍ത്തിയിരുന്നു. കൊല്‍ക്കത്തയില്‍ ഒരു വര്‍ഷം അദ്ദേഹം താമസിച്ചിട്ടുമുണ്ട്. അവിടെ നിന്നുകിട്ടിയ അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് ബി ടെര്‍ബട്ട് എന്ന നോവലും രചിച്ചിട്ടുണ്ട്. കൊച്ചിയിലും ഗുന്തര്‍ ഗ്രാസ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ദ ഫഌര്‍, മൈ കണ്‍ട്രി എന്നിവ ഗ്രാസിന്റെ മികച്ച കൃതികളാണ്. ഉതെ ഗ്രുനെര്‍താണ് ഭാര്യ, മകള്‍ നീലെ ക്രൂഗര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍