UPDATES

ചരിത്രത്തില്‍ ഇന്ന്

1552 മാര്‍ച്ച് 26: ഗുരു അമര്‍ദാസ് സിഖുകാരുടെ മൂന്നാമത്തെ ഗുരുവായി

ബംഗ്ളാദേശ് സ്വാതന്ത്ര്യ പ്രഖ്യാപന ദിനം

ഇന്ത്യ

1552 മാര്‍ച്ച് 26-ന് 73-ാം വയസ്സില്‍ ഗുരു അമര്‍ദാസ് സിഖുകാരുടെ ഗുരുവായി. സിഖുമതത്തിലെ പത്ത് ഗുരുക്കന്മാരില്‍ മൂന്നാമത്തെയാളാണ് അമര്‍ദാസ്. വൈഷ്ണവ ഹിന്ദു വിഭാഗത്തില്‍പ്പെട്ട അമര്‍ദാസിനെ സ്വാധീനിച്ചത് സഹോദരി പുത്രന്റെ ഭാര്യയുടെ ഗുരു നാനാക്കിലുള്ള (ഇദ്ദേഹം സിഖുമതത്തിലെ ആദ്യ ഗുരുവാണ്) വിശ്വാസമായിരുന്നു. പിന്നീട് അമര്‍ദാസ് ഗുരു അംഗദിന്റെ (രണ്ടാമത്തെ സിഖ് ഗുരു) കടുത്ത വിശ്വാസിയായി. സിഖുമതത്തെ നവീകരിച്ചതിലെ പ്രധാന വ്യക്തികളിലൊരാളായ അമര്‍ദാസാണ് മതപരമായ ഒരു സംഘടന രൂപീകരിക്കുകയും, ഈ മഞ്ജി (ഇടവക) സംവിധാനത്തില്‍ പുതിയ പുരോഹിതരെ പരിശീലിപ്പിച്ച് സമകാലിക കാലഘട്ടത്തില്‍ സിഖ് മതത്തെ നിലനിര്‍ത്തുകയും ചെയ്തത്. അമര്‍ദാസ് കീര്‍ത്തനങ്ങളും സ്തുതികളും ശേഖരിച്ച് ഒരു ‘പൊതി’ (ഗ്രന്ഥം) യാക്കിയിരുന്നു. ഇത് പന്നീട് ഇത് ആദിഗ്രന്ഥം തയ്യാറാക്കുന്നതിന് ഉപകാരപ്പെട്ടു. സ്ത്രീകള്‍ മുഖംമറയ്ക്കുന്നതിനെയും (മുസ്ലീം ആചാരം) സതി അനുഷ്ഠിക്കുന്നതിനെയും (ഹിന്ദു ആചാരം) നിരുത്സാഹപ്പെടുത്താന്‍ പരിശ്രമിച്ച ഒരു പരിഷ്‌കര്‍ത്താവായിരുന്നു ഇദ്ദേഹം. സിഖുകാരുടെ പ്രധാന വിശുദ്ധ കേന്ദ്രമായ സുവര്‍ണ്ണ ക്ഷേത്രം സ്ഥാപിച്ചതും അമര്‍ദാസാണ്. 95-ാം വയസ്സില്‍ ജീവത്യാഗം ചെയ്ത അമര്‍ദാസിന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ മരുമകനായ ഭായ് ജീത്ത എത്തി. ഭായ് ജീത്തയാണ് പിന്നീട് ഗുരു രാം ദാസ് എന്ന പേരില്‍ പ്രസിദ്ധനായത്.

ലോകം

 

ബംഗ്ലാദേശിന്റെ സ്വാതന്ത്യ പ്രഖ്യാപനം

1971 മാര്‍ച്ച് 25-ന് രാത്രിയില്‍ പാക്കിസ്ഥാനില്‍ നിന്ന് സ്വതന്ത്രമായ ബംഗ്ലാദേശ് അതിന്റെ ഓര്‍മ്മ നിലനിര്‍ത്താനുള്ള ആഘോഷം പ്രഖ്യാപിച്ചത് മാര്‍ച്ച് 26-നാണ്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച മാര്‍ച്ച് 25-ന് രാത്രിയില്‍ പാക്കിസ്ഥാന്‍ ആര്‍മി പ്രദേശവാസികളെ കൂട്ടക്കൊല ചെയ്തു (ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റ്). ബംഗ്ലാദേശ് ഷേക്ക് മുജ്ബൂര്‍ റഹ്മാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗം തന്നെയാകാന്‍ തീരുമാനിച്ചെങ്കിലും പതിയെ അവരും പുതിയ രാജ്യത്തിന്റെ (ബംഗ്ലാദ്ദേശ്) ഭാഗമായി. ലോകരാജ്യങ്ങള്‍ ബംഗ്ലാദ്ദേശിനെ ഒരു സ്വതന്ത്ര രാജ്യമായി കണക്കാന്‍ കൂട്ടാക്കിയില്ല. ആ രീതിയില്‍ ഒന്‍പതുമാസം തുടര്‍ന്നു. പാക് ആര്‍മി പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ അധികാരപരിധിയിലേക്ക് ബംഗ്ലാദ്ദേശിനെ കൊണ്ടുവരാന്‍ ശ്രമിച്ചത് മാര്‍ച്ച് 26-ലെ ബംഗ്ലാദേശ് മോചന യുദ്ധത്തിലേക്ക് നയിച്ചു. 1971 ഡിസംബര്‍ 16-ന് പടിഞ്ഞാറന്‍ പാക് സേന ഔദ്യോഗി്കമായി കിഴടങ്ങി, കൂട്ടത്തില്‍ ലെഫ്. ജനറല്‍ എഎകെ  നിയസിയും പാക്കിസ്ഥാന്‍ ആര്‍മിയും, ബംഗ്ലാദേശ് – ഇന്ത്യ സംയുക്ത സൈന്യത്തിന്റെ ജോയിന്റ് കമാന്‍ഡര്‍ ജഗദ്ദീത് സിംഗ് അറോറ മുമ്പില്‍ കീഴടങ്ങിയതായി ഒപ്പിട്ടു നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍