UPDATES

കായികം

ചരിത്രനേട്ടത്തോടെ ദിപ ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് ഫൈനലില്‍

Avatar

അഴിമുഖം പ്രതിനിധി

ഒളിംപിക്‌സ് ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഫൈനല്‍ പ്രവേശനം നേടി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ വനിതാ താരം ദിപാ കര്‍മാക്കര്‍. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ഫൈനലിലേക്ക് യോഗ്യത നേടുന്നത്. നീണ്ട 52 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഒരു ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. ഒരു ഇന്ത്യന്‍ വനിത യോഗ്യത നേടുന്നത് ചരിത്രത്തില്‍ ആദ്യവും.  യോഗ്യതാ റൗണ്ടില്‍ എട്ടാം സ്ഥാനത്ത് എത്തിയാണ് 22 കാരിയായ ദിപ ഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ചത്.

ഇന്നലെ രാത്രി നടന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് അവസാന യോഗ്യതാ റൗണ്ടില്‍ ആദ്യ മൂന്ന് ഡിവിഷനുകള്‍ അവസാനിച്ചപ്പോള്‍ വോള്‍ട്ട് ഇനത്തില്‍ ആറാം സ്ഥാനത്തായിരുന്നു ദിപ. തുടര്‍ന്ന് നാലാം ഡിവിഷനില്‍ ഏഴാം സ്ഥാനത്തേക്കും അവസാന ഡിവിഷനില്‍ എട്ടാം സ്ഥാനത്തേക്കും എത്തുകയായിരുന്നു. ഫൈനലിലേക്ക് എട്ടു താരങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍