UPDATES

എഡിറ്റര്‍

‘ഞാന്‍ മനസ്സിലാക്കിയ താക്കറെയെക്കുറിച്ച് പറഞ്ഞിരുന്നെങ്കില്‍ ആ സ്റ്റുഡിയോകള്‍ കത്തുമായിരുന്നു’

Avatar

‘ശിവസേന തലവന്‍ ബാല്‍ താക്കറെ മരിച്ച ദിവസം അര്‍ണാബ് ഗോസ്വാമിയും രാജീപ് സര്‍ദേശായിയും എന്നെ വിളിച്ചിരുന്നു, അവരുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് താക്കറെയ കുറിച്ച് സംസാരിക്കണമെന്ന്. ഞാനത് നിഷേധിച്ചു. ടെലിവിഷനിലൂടെ നുണ പറായന്‍ എനിക്ക് കഴിയാത്തതുകൊണ്ട് തന്നെ. ബാല്‍ താക്കറെയെക്കുറിച്ച് ഞാന്‍ അറിഞ്ഞത് പറയുകയാണെങ്കില്‍, സംശയമില്ല ആ ചാനല്‍ സ്റ്റുഡിയോകള്‍ കത്തിയെരിയുമായിരുന്നു’.- ഔട്ട്‌ലുക്ക് ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ചെയര്‍മാന്‍ വിനോദ് മെഹ്തയുടെതാണ് ഈ വാക്കുകള്‍. രണ്ടു വര്‍ഷം മുമ്പ് തന്റെ ആത്മകഥയായ ‘ലക്‌നൗ ബോയ്’ പ്രസിദ്ധീകരിച്ച വിനോദ് മെഹ്ത, അന്ന് പറയാന്‍ കഴിയാതിരുന്നത് വീണ്ടുമൊരു പുസ്തകത്തിലൂടെ പറയുകയാണ്, എഡിറ്റര്‍ അണ്‍പ്ലഗ്ഡ്: മീഡിയ, മാഗ്നെറ്റ്‌സ്,നേതാസ് ആന്‍ഡ് മി- എന്ന പുസ്തകം ഡിസംബര്‍ 12 ന് പുറത്തിറങ്ങും. ഈ പുസ്തകവുമായി ബന്ധപ്പെട്ട് വിനോദ് മെഹ്തയുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://scroll.in/article/692364/Had-I-spoken-my-mind-on-Bal-Thackeray’s-death,-TV-stations-would-have-been-burned:-Vinod-Mehta/?utm_c />medium=social&utm_source=facebook.com&utm_campaign=buffer

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍