UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരവൂര്‍ ദുരന്തം: മോദിയുടേയും രാഹുലിന്റേയും സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു: ഡിജിപി

അഴിമുഖം പ്രതിനിധി

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അപകടദിവസം തന്നെ സന്ദര്‍ശിക്കുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍.

രക്ഷാ,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് സംസ്ഥാന പൊലീസ് ഇരുവരുടേയും സന്ദര്‍ശനങ്ങളെ എതിര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുകാരെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റേണ്ടി വരുമെന്നും അതില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഇരുവരുടേയും സന്ദര്‍ശന സമയത്ത് അപകട സ്ഥലം സുരക്ഷിതമാക്കേണ്ടിയിരുന്നു. പൊലീസ് അവിടെ നിന്നും ശരീരങ്ങള്‍ മാറ്റുകയും വെടിമരുന്നുകള്‍ നിര്‍വീര്യമാക്കുകയും ചെയ്യുകയായിരുന്നു. ഈ പ്രശ്‌നങ്ങള്‍ സംസ്ഥാന, കേന്ദ്ര തലങ്ങളില്‍ അറിയിച്ചിരുന്നുവെങ്കിലും അവയെ തള്ളിക്കളഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിജിപിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞു. ദേശീയ നേതാക്കളുടെ സന്ദര്‍ശനം ഏറെ സഹായിച്ചുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഞായറാഴ്ച നടന്ന വെടിക്കെട്ട് ദുരന്തത്തില്‍ 110 പേരാണ് കൊല്ലപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍