UPDATES

ഹെയ്തിയില്‍ ബോട്ട് മുങ്ങി 21 മരണം

അഴിമുഖം പ്രതിനിധി

കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ബോട്ട് മുങ്ങി 21 മരണം. 17 പേരെ കണ്ടെത്താനായില്ല . ടര്‍ക്സ്-കൈകൊസ് ദ്വീപിലേക്ക് പോകുകയായിരുന്ന 50 യാത്രക്കാരടങ്ങിയ ബോട്ടാണ് മോശം കാലാവസ്ഥ മൂലം മുങ്ങിയത്. മുങ്ങി മരിച്ച 10 പേരുടെ മൃതശരീരങ്ങള്‍ സംഭവ സ്ഥലത്തുനിന്നും 160 കിലോമീറ്റര്‍ അകലെ   ബോര്നെ തീരത്ത് കണ്ടെത്തി. മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി പോര്‍ട്ട്‌ ഔ പ്രിന്‍സ് പോലീസ് ഇന്‍സ്പെക്ടര്‍ ജീന്‍ മേസാമുര്സ് പറഞ്ഞു.

ഹെയ്തിയന്‍ അഭയാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമായ ടര്‍ക്സ്-കൈകോസ്   ദ്വീപുകളിലേക്കുള്ള യാത്ര അപകടകരമാനെന്നുള്ള അധികൃതരുടെ മുന്നറിയിപ്പ് വകവയ്ക്കാതെയുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍