UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ശത്രുവിനെ കൊല്ലാന്‍ അമ്പില്‍ പുരട്ടിയിരുന്ന വിഷം കൊണ്ട് പുരുഷന്മാരുടെ ജനനനിയന്ത്രണ മരുന്നുകള്‍!

രണ്ട് ആഫ്രിക്കന്‍ സസ്യങ്ങളില്‍ അടങ്ങിയിട്ടുള്ള വിഷക്കൂട്ടാണ് Ouabain

വിഷച്ചെടിയില്‍ നിന്നും പുരുഷന്മാര്‍ക്കുള്ള ജനന നിയന്ത്രണ മരുന്നുകള്‍ നിര്‍മിക്കാമെന്ന് പഠനങ്ങള്‍. ആഫ്രിക്കയിലെ പടയാളികള്‍ അമ്പില്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന ഒരു ചെടിയില്‍ നിന്നും ഗര്‍ഭ നിരോധന ഗുളികകള്‍ നിര്‍മിക്കാനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഈ ചെടിയുടെ നീര് ശത്രുവിനെ കൊല്ലാന്‍ ഉപയോഗിച്ച് വന്നിരുന്നതാണ്.

നിലവില്‍ സ്ത്രീകള്‍ക്ക് കഴിക്കാവുന്ന നിരവധി ഗര്‍ഭ നിരോധന മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ ദശാബ്ദങ്ങളായുള്ള ഗവേഷണത്തിലൂടെയും പുരുഷന്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന ഇത്തരം മരുന്നുകളൊന്നും കണ്ടെത്തിയിരുന്നില്ല.

രണ്ട് ആഫ്രിക്കന്‍ സസ്യങ്ങളില്‍ അടങ്ങിയിട്ടുള്ള വിഷക്കൂട്ടാണ് Ouabain. ഇതേ വസ്തു സസ്തനികളുടെ ശരീരം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ചെറിയ തോതില്‍ ഉല്‍പാദിപ്പിക്കുന്നതാണ്. ഹൃദയാഘാതം സംഭവിച്ചവര്‍ക്കും ഡോക്ടര്‍മാര്‍ ഈ മിശ്രിതത്തിന്റെ ചെറിയ ഡോസ് നല്‍കാറുണ്ട്.

Ouabain പുരുഷന്‍മാരില്‍ പ്രത്യുല്‍പാദന സാധ്യത കുറക്കുമെന്ന് ക്ലിനിക്കല്‍ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ മിശ്രിതം ഹൃദയത്തിന് തകരാറുണ്ടാക്കും എന്നത് കൊണ്ട്, അങ്ങനെ തന്നെ ഗര്‍ഭനിരോധനോപാധിയായി ഉപയോഗിക്കാനാകില്ല.

ബീജത്തിലടങ്ങിയിരിക്കുന്ന ആല്‍ഫ4 പ്രോട്ടീനെ നിയന്ത്രിക്കുന്ന തരത്തില്‍ Ouabain മിശ്രിതത്തെ രുപപ്പെടുത്താനാണ് മിന്നെസോട്ട യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ശ്രമിക്കുന്നത്.

Oubain ല്‍ നിന്ന് ഒരു കൂട്ടം പഞ്ചസാര കണികകള്‍ എടുത്ത് മാറ്റുകയും, അതിലെ ലാക്ടോണ്‍ ഗ്രൂപ്പിന് പകരം െ്രെടസോള്‍ ഗ്രൂപ്പ് വെച്ച് കൊടുക്കുകയും ചെയ്യുകയുണ്ടായി. ഇങ്ങനെ രൂപപ്പെടുത്തിയ ഉത്പന്നം എലികളുടെ ബീജകോശങ്ങളിലെ ആല്‍ഫ4 ഇല്ലാതാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. ഇത് ബീജാണുക്കള്‍ നീന്തി ചെന്ന് അണ്ഠവുമായി സംയോജിക്കുന്നതിനെ നിയന്ത്രിക്കുന്നു. അതേ സമയം എലികളില്‍ വിഷബാധ ഉണ്ടായതുമില്ല.

വളര്‍ച്ചയെത്തിയ ബീജകോശങ്ങളില്‍ മാത്രമാണ് ആല്‍ഫ4 കണ്ട് വരുന്നത്. അത് കൊണ്ട് തന്നെ ഇത് ഉപയോഗിച്ച് നടത്തുന്ന പ്രത്യുത്പാദന നിയന്ത്രണം താത്കാലികമാണ്. ആവശ്യമനുസരിച്ച് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാം.

Ouabain ചികിത്സക്ക് ശേഷം ഉത്പാദിപ്പിക്കുന്ന ബീജാണുക്കളെ ഈ മരുന്ന് ബാധിക്കില്ലെന്നും, അതിനാല്‍ പ്രത്യുത്പാദനം സാധ്യമാകുമെന്നും ഗവേഷകര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍