UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിന് അസ്വസ്ഥതകളുണ്ടാക്കുന്നവരോട് മോദി സര്‍ക്കാരിന് അസ്വസ്ഥതകളുണ്ടാക്കുന്നവരോട്; നിങ്ങള്‍ ഉത്തരം പറയേണ്ടി വരും

എഡിറ്റോറിയല്‍ / ടീം അഴിമുഖം

ഇന്ത്യന്‍ ടെലിവിഷന്‍ ലോകത്തിലെ ഭ്രാന്തവും അസംബന്ധവുമായ മാറ്റങ്ങള്‍ക്കിടയില്‍, വ്യതിരിക്തത പുലര്‍ത്തുന്ന അപൂര്‍വം ചില ചാനലുകള്‍ മാത്രമാണുള്ളത്. രാജ്യസഭ ടിവി, ലോക്‌സഭ ടിവി എന്നിവ വീക്ഷിക്കുന്ന അപൂര്‍വം കാണികളില്‍ ഒരാളാണ് നിങ്ങളെങ്കില്‍ അവ രണ്ടും ഈ വ്യത്യസ്ത ചാനലുകളുടെ പട്ടികയില്‍ പെടുമെന്ന് നിങ്ങള്‍ക്ക് മനസിലാവും. പാര്‍ലമെന്റ് സമ്മേളനങ്ങളുടെ തത്സമയ സംപ്രേക്ഷണം, എല്ലാ വിഭാഗത്തിലും പെട്ട രാഷ്ട്രീയ നേതാക്കളുടെയും വിദഗ്ധരുടെയും അഭിമുഖങ്ങള്‍, സമഗ്രമായ ചര്‍ച്ചകള്‍ മുതലായ പരിപാടികളാണ് ഈ ചാനലുകളില്‍ പതിവായി വരുന്നത്. 

എന്നാല്‍ മോദി പരിവാരം കഴിഞ്ഞ മേയില്‍ ഡല്‍ഹിയില്‍ പാര്‍പ്പുറപ്പിച്ചതോടെ, ഈ ചാനലുകളുടെ, പ്രത്യേകിച്ചും ലോക്‌സഭ ടിവിയുടെ സ്വഭാവത്തില്‍ വലിയ മാറ്റം വന്നു. ലോക് സഭയുടെ ചാനല്‍, ദൂരദര്‍ശന്‍ പോലെ തന്നെ സര്‍ക്കാര്‍ പ്രചാരണത്തിലുള്ള ഒരു ഉപാധിയായി മാറിയിരിക്കുന്നു. എന്നാല്‍ രാജ്യസഭ ടിവി ഇപ്പോഴും അതിന്റെ നിയമപരമായ നിഷ്പക്ഷത നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഈ ചാനലിന്റെ- തന്റെ വ്യക്തിപരമായ നിഷ്പക്ഷതയ്ക്കു പേരുകേട്ടയാള്‍ എന്ന നിലയില്‍ തന്നെ- മേല്‍നോട്ടം വഹിക്കുന്നതിന്റെ പേരില്‍ ഹമീദ് അന്‍സാരി എന്ന നമ്മുടെ ഉപരാഷ്ട്രപതി, ല്യൂട്ടന്‍ ഡല്‍ഹിയിലെ ഭരണസിരാകേന്ദ്രങ്ങളില്‍ ഒരു അസ്വസ്ഥ സാന്നിധ്യമായി മാറുകയാണ്. 

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലാത്ത, മതപരമായ കാര്യങ്ങളിലും മറ്റും എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് ഇടമില്ലാത്ത, പരമോന്നത നേതാവിനെതിരായ ചോദ്യങ്ങള്‍ ഉയരാത്ത ഒരു ദേശീയ സംസ്‌കാരിക അസ്തിത്വം രൂപപ്പെടുത്താന്‍ ധൃതിപിടിക്കുന്ന ഡല്‍ഹിയിലെ പുതിയ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഇത്തരം നിഷ്പക്ഷതയും വൈവിദ്ധ്യവും അസ്വസ്ഥജനകമാണ്. 

യോഗ ചടങ്ങില്‍ ഉപരാഷ്ട്രപതിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ചുകൊണ്ടും രാജ്യസഭ ടിവി ചടങ്ങ് സംപ്രേക്ഷണം ചെയ്തില്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചു കൊണ്ടും മുതിര്‍ന്ന ബിജെപി നേതാവ് റാം മാധവ് അന്താരാഷ്ട്ര യോഗ ദിനത്തില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത് ഈ അസ്വസ്ഥതയുടെ ബഹിര്‍സ്ഫുരണമായി വേണം വായിച്ചെടുക്കാന്‍. ആദ്യ ആരോപണം പ്രോട്ടോകോളിനെ സംബന്ധിച്ച ബിജെപി നേതാവിന്റെ അജ്ഞതയുടെ ഫലമായിരുന്നെങ്കില്‍ രണ്ടാമത്തെ ആരോപണമാകട്ടെ കല്ലുവച്ച നുണയുമായിരുന്നു. പക്ഷെ, രാജ്യത്ത് ജീവിക്കുന്ന നിരവധിപ്പേരെ ആശങ്കാകുലരാക്കുന്ന ആധിപത്യരാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു ഈ രണ്ട് ആരോപണങ്ങളും. 

ന്യൂഡല്‍ഹിയില്‍ ഒരു പുതിയ വ്യവസ്ഥ നിലവില്‍ വന്നിരിക്കുന്നു എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. യോഗദിനത്തിന്റെ പേരില്‍ പ്രദര്‍ശനപരത കാണിക്കുന്ന, മതപരമായ അര്‍ത്ഥമുള്ള കാവിവര്‍ണത്തിന്റെ പേരില്‍ ആഢംബരപ്രദര്‍ശനങ്ങള്‍ക്ക് മടിക്കാത്ത, ആഗോളതലത്തില്‍ ഭീകരതയെയും സാമ്പത്തിക പുരോഗതിയെയും കുറിച്ച് വാതോരാതെ സംസാരിക്കുകയും സ്വന്തം രാജ്യത്തെ സാമൂദായിക സ്പര്‍ധകളെ കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്ന, 2014 ലെ തിരഞ്ഞെടുപ്പ് സാംസ്‌കാരിക ദേശീയത എന്ന പ്രതിഭാസത്തിന് അംഗീകാരം നല്‍കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്തിരിക്കുന്നു; ഒളിഞ്ഞും ചിലപ്പോഴൊക്കെ തെളിഞ്ഞും തെരുവുകളില്‍ കൊട്ടിഘോഷിക്കുന്ന ഒരു വ്യവസ്ഥയാണത്. 

ഈ വിഷവൃക്ഷത്തിനെതിരെ നില്‍ക്കാന്‍ തയ്യാറാകുന്ന ആരായാലും അതിന് വിലകൊടുക്കാനും തയ്യാറാവേണ്ടി വരും. അത് ഗ്രീന്‍പീസും ഫോഡ് ഫൗണ്ടേഷനും പോലുള്ള എന്‍ജിഒകള്‍ ആയാലും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ആയാലും മാറ്റമൊന്നും ഇല്ല എന്നാണ് ഇപ്പോള്‍ കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. 

സംശയത്തിന് അവകാശമില്ലാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. മുതിര്‍ന്ന ബിജെപി നേതാവും പാര്‍ട്ടിയിലേക്ക് ആര്‍എസ്എസ് നിയോഗിച്ച ആളുമായ റാം മാധവ് ഉപരാഷ്ട്രപതിക്കെതിരെ നടത്തിയ പരാമര്‍ശം വെറുമൊരു നാവിന്റെ പിഴവായിരുന്നില്ല. മറിച്ച്, ഭരഘടനാ സ്ഥാപനങ്ങളോടും ന്യൂനപക്ഷങ്ങളോടുമുള്ള പുതിയ മേലാളന്മാരുടെ അനിഷ്ടം വ്യക്തമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. തന്റെ ട്വീറ്റ് റാം മാധവ് പിന്‍വലിച്ചത് യാഥാര്‍ത്ഥ്യങ്ങള്‍ മനസിലായപ്പോഴുള്ള കീഴടങ്ങല്‍ മാത്രമാണ്. എന്നാല്‍ അദ്ദേഹം അത്തരം ഒരു ട്വീറ്റ് ഇട്ടു എന്നതാണ് പരമപ്രധാനമായ കാര്യം. 

അഭിപ്രായഭിന്നതകളോടും വൈവിദ്ധ്യങ്ങളോടുമുള്ള തങ്ങളുടെ അസഹിഷ്ണുത നിശബ്ദമായി പ്രചരിപ്പിക്കാനുള്ള തുടര്‍ശ്രമങ്ങളില്‍ ക്ഷീണിച്ച് തുടങ്ങിയ പുതിയ ഭരണകൂടത്തില്‍ നിന്നുള്ള തുറന്ന സന്ദേശമാണ് മാധവിന്റെ ട്വീറ്റ്. 

ഹമീദ് അന്‍സാരിയുടെ സാന്നിധ്യം വിവിധ കാരണങ്ങളാല്‍ പുതിയ ഭരണകൂടത്തിന് അസ്വസ്ഥതകള്‍ സമ്മാനിക്കുന്നു. അദ്ദേഹത്തിന്റെ മുസ്ലീം അസ്തിത്വത്തെ കുറിച്ച് അവര്‍ ഒരിക്കലും തുറന്ന് പറയില്ലായിരിക്കും. പക്ഷെ, അദ്ദേഹത്തെ അവര്‍ നിരന്തരമായി വേട്ടയാടുന്നതിന് മറ്റൊരു കാരണവും കണ്ടെത്താന്‍ യുക്തിപൂര്‍വം ആലോചിക്കുന്നവര്‍ക്ക് സാധിക്കില്ല. 

ചടങ്ങ് സംപ്രേക്ഷണം ചെയ്യാനും പ്രചരിപ്പിക്കാനും രാജ്യസഭ ടിവി അമിത പ്രയത്‌നം നടത്തിയതിനിടയിലാണ്, അത് യോഗദിനാഘോഷങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ല എന്ന ആരോപണവുമായി റാം മാധവ് രംഗത്തെത്തിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

ഇന്ത്യന്‍ നാനാത്വത്തെ കുറിച്ച് വിശദീകരിക്കുകയും അതിനെ കുറിച്ച് വാചാലമാവുകയും ചെയ്യുന്നത് നല്ല കാര്യം തന്നെ. പക്ഷെ, അത് നിരന്തര സമ്മര്‍ദത്തിലാവുമ്പോള്‍, അക്കാര്യം നമ്മള്‍ അത് കാണാതെ പോകരുത്. 

മോദി സര്‍ക്കാരിന്റെ അധീശത്വ രാഷ്ട്രീയ പ്രവണതകള്‍ വര്‍ദ്ധിച്ചു വരികയും അതിനെ എതിര്‍ക്കുന്നവരുടെ പ്രതികരണങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങള്‍ കൂടുതല്‍ സംഘര്‍ഷാത്മകമായിരിക്കും എന്ന കാര്യത്തിലും സംശയത്തിന് അവകാശമില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍