UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിനുള്ള കത്തിലെ കയ്യക്ഷരം പള്‍സര്‍ സുനിയുടേതല്ല

സുനി കോടതിയില്‍ നല്‍കിയ പരാതിയിലെ കയ്യക്ഷരം ഇതല്ലെന്ന് അഭിഭാഷകന്‍ കൃഷ്ണകുമാര്‍ വ്യക്തമാക്കി. ഭാഷയിലും ശൈലിയിലും പൊരുത്തക്കേട് വ്യക്തമാണ്.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടന്‍ ദിലീപിന് അയച്ചതെന്ന് പറയുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് അഭിഭാഷകന്‍. സുനി കോടതിയില്‍ നല്‍കിയ പരാതിയിലെ കയ്യക്ഷരം ഇതല്ലെന്ന് അഭിഭാഷകന്‍ കൃഷ്ണകുമാര്‍ വ്യക്തമാക്കി. ഭാഷയിലും ശൈലിയിലും പൊരുത്തക്കേട് വ്യക്തമാണ്.

അതേസമയം സുനിയുടെ സഹതടവുകാരനായിരുന്ന നിയമ വിദ്യാര്‍ത്ഥിയാണ് കത്ത് തയ്യാറാക്കിയതെന്നും വിവരമുണ്ട്. വിഷ്ണുവിന് കത്ത് കൈമാറിയതും ഇയാളാണെന്ന് പറയുന്നു. കോടതി പരിസരത്ത് വച്ചാണ് കത്ത് കൈമാറിയത്. സിനിമയിലെ പ്രമുഖരുമായുള്ള ബന്ധം സുനി സഹതടവുകാരോട് വെളിപ്പെടുത്തിയിരുന്നു. അവര്‍ക്ക് തന്നെ കൈവിടാനാകില്ലെന്ന് സുനി വ്യക്തമാക്കിയിരുന്നു. സിനിമയിലെ പല പ്രമുഖരുമായും സുനി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഡോകോമോ നമ്പറിലാണ് വിളിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍