UPDATES

എഡിറ്റര്‍

ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവിനെ കുടുക്കിയത് കൈയ്യക്ഷരം

Avatar

ഓരോ കേസിലും കുറ്റവാളികളെ കുടുക്കാനായി ഒരു തെളിവ് ഒളിച്ചിരിപ്പുണ്ടാവും. മുംബൈയില്‍ 2009ല്‍ നടന്ന ഒരു കുറ്റകൃത്യം തെളിയിക്കാന്‍ കാരണമായത് അങ്ങനെ ഒന്നാണ്. കൊല്ലേണ്ടയാളെ തിരിച്ചറിയാന്‍  വാടക കൊലയാളികള്‍ക്ക് നല്‍കിയ ഫോട്ടോഗ്രാഫിലെ കൈയ്യക്ഷരം കൊലയാളിയെ കുടുക്കാന്‍ പ്രോസിക്യുഷനെ സഹായിച്ചു. ജിതേന്ദ്ര എന്ന പലചരക്ക് വ്യാപാരിയെയാണ് കൈയ്യക്ഷരം ചതിച്ചത്.

2009 ഒക്ടോബര്‍ 24നാണ് ജിതേന്ദ്ര വാടക കൊലയാളികളെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയത്. കൊലയാളികള്‍ക്ക് നല്‍കിയ ഫോട്ടോഗ്രാഫിലെ കൈയ്യക്ഷരം ഇയാളുടെതാണെന്ന് തെളിയിച്ചാണ് പ്രോസിക്യുഷന്‍ ഇയാള്‍ക്കും വാടക കൊലയാളികള്‍ക്കും ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്തത്. ജിതേന്ദ്രയ്ക്ക് ഭാര്യാ സഹോദരിയുമായി ബന്ധമുണ്ടായിരുന്നു, അവരെ വിവാഹം കഴിക്കാനായി വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭാര്യ സമ്മതിക്കാതിരുന്നതാണ് ഇയാളെ കൊലയിലേക്ക് നയിച്ചത്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

 http://goo.gl/o6t0UL 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍