UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സദാചാര വിരുദ്ധത; നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഹറാം ഖോറിനും സെന്‍സര്‍ ബോര്‍ഡ് വിലക്ക്

അഴിമുഖം പ്രതിനിധി

‘ഉഡ്താ പഞ്ചാബ്’ വിവാദം അവസാനിക്കുമുന്നെ വീണ്ടും സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഭീഷണിയുമായി മറ്റൊരു ചിത്രത്തെ തേടിയെത്തിയിരിക്കുന്നു. നവാസുദ്ദീന്‍ സിദ്ദിഖി പ്രധാനവേഷത്തിലെത്തുന്ന ‘ഹറാം ഖോര്‍’ എന്ന ചിത്രത്തിനാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു ചെറുപട്ടണത്തിലെ ട്യൂഷന്‍ അധ്യാപകനും 14കാരിയായ വിദ്യാര്‍ഥിനിയും(ശ്വേത ത്രിപാഠി) തമ്മിലുള്ള ബന്ധമാണ് നവാഗതനായ ശ്ലോക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയില്‍ നടന്ന 17ാമത് ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ‘സില്‍വര്‍ ഗേറ്റ്‌വേ’ പുരസ്‌കാരം നേടിയിട്ടുണ്ട് ‘ഹറാം ഖോര്‍’. എന്നാല്‍ ചിത്രത്തിന്റെ പ്രമേയം എതിര്‍ക്കപ്പെടേണ്ടതാണെന്നാണ് സിബിഎഫ്‌സി നിലപാട്. അധ്യാപകര്‍ സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്നവരാണെന്നും അക്കൂട്ടത്തിലുള്ള ഒരാള്‍ക്ക്പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യം തങ്ങളോട് സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ തുറന്നു പറഞ്ഞതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ചിത്രത്തിനു വിലക്കേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്കും തങ്ങളുമായി ബന്ധപ്പെടാന്‍ ബോര്‍ഡ്് തയ്യാറായിട്ടില്ലെന്നാണ് സിനിമയുടെ നിര്‍മാതാക്കളായ സിഖ്യ എന്റര്‍ടെയ്‌മെന്റ് പറയുന്നത്. എതിര്‍പ്പുണ്ടെങ്കില്‍ റിവൈസിംഗ് കമ്മിറ്റിയേയോ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെയോ സമീപിക്കാനാണ് അവര്‍ പറയുന്നതെന്നും നിര്‍മാതാക്കള്‍ പറയുന്നു.

എന്നാല്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് തങ്ങളുമായി ഒരു ചര്‍ച്ചയ്ക്ക് പോലും സിബിഎഫ്‌സി സന്നദ്ധമാവുന്നില്ലെന്ന് ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ ‘സിഖ്യ എന്റര്‍ടെയ്ന്‍മെന്റി’ലെ ഗുണീത് മോംഗ പറയുന്നു. പകരം എതിര്‍പ്പുള്ളപക്ഷം റിവൈസിങ് കമ്മിറ്റിയെയോ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണലിനെയോ (എഫ്‌സിഎടി) സമീപിക്കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍