UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല: ഹര്‍ഭജന്‍ സിംഗ്

ഹര്‍ഭജന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു ഇന്ത്യ ടുഡേ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ‘ഒരു കാലത്തും തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവാന്‍ താല്‍പര്യം തോന്നിയിട്ടില്ല. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ദയവായി നിര്‍ത്തൂ’ എന്നാണ് ട്വിറ്ററിലൂടെയാണ് രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ക്കെതിരെ ഇന്ത്യന്‍ ടീമിന്റെ ടര്‍ബണേറ്റര്‍ ദൂസ്‌ര എറിഞ്ഞത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹര്‍ഭജന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു വാര്‍ത്ത. കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജലന്ധറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹര്‍ഭജന്‍ മത്സരിക്കുമെന്നും ഇന്ത്യ ടുഡേ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Me:Add me on Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍