UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് തോല്‍വി

ബിജെപി സ്ഥാനാര്‍ത്ഥി യതീശ്വരാനന്ദിനോടാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പരാജയമേറ്റ് വാങ്ങുന്നത്

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് തോല്‍വി. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ പതിനായിരത്തോളം വോട്ടുകള്‍ക്ക് ഹരീഷ് റാവത്ത് പിന്നിലാണ്.

ബിജെപി സ്ഥാനാര്‍ത്ഥി യതീശ്വരാനന്ദിനോടാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പരാജയമേറ്റ് വാങ്ങുന്നത്. ഹരിദ്വാര്‍ റൂറല്‍ മണ്ഡലത്തിലാണ് ഹരീഷ് റാവത്ത് മത്സരിച്ചത്. ഹരിദ്വാറിനെ കൂടാതെ റാവത്ത് മത്സരിച്ച കിച്ച മണ്ഡലത്തിലും പരാജയപ്പെട്ടു.

റാവത്തിനെതിരെ അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണപരാജയവുമാണ് ഇവിടെ തിരിച്ചടിയായത്. ആകെയുള്ള എഴുപത് സീറ്റുകളില്‍ നിലനില്‍ 55 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. കോണ്‍ഗ്രസിന് 11 ഇടങ്ങളില്‍ മാത്രമാണ് ആധിപത്യം ഉറപ്പിക്കാന്‍ സാധിച്ചുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍