UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവ്‌ലിന്‍ കേസ്: പിണറായി വിജയന് വേണ്ടി ഹരീഷ് സാല്‍വ കോടതിയില്‍

ഹരീഷ് സാല്‍വെ ഇത് രണ്ടാം തവണയാണ് ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകുന്നത്

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി രാജ്യത്തെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വ ഇന്ന് ഹൈക്കോടതിയില്‍ ഹാജരായി. സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി കോടതി പരിഗണിക്കുമ്പോഴാണ് ഹരീഷ് സാല്‍വ പിണറായിക്ക് വേണ്ടി ഹാജരാകുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത്. രാജ്യത്തെ ഏറ്റവും വില കൂടിയ അഭിഭാഷകനാണ് അദ്ദേഹം.

ഇന്നലെ രാത്രി കൊച്ചിയിലെ താജ് വിവാന്റയില്‍ വച്ച് ഹരീഷ് സാല്‍വയും പിണറായിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് രാവിലെ കൊച്ചിയിലെത്തിയ ഡിജിപി ലോക്‌നാഥ് ബഹ്രയും ഹരീഷ് സാല്‍വയുമായി കൂടിക്കാഴ്ച നടത്തി. അതിന് മുന്നോടിയായി എറണാകുളം ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ബഹ്ര കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അതിന് മറ്റു കേസുകളുമായി ബന്ധമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ സിബിഐയിലായിരിക്കെ ഉപഹാര്‍ കേസില്‍ ഹാജരായതിന് നന്ദി അറിയിക്കാനാണ് സാല്‍വെയെ കണ്ടതെന്നായിരുന്നു ബഹ്രയുടെ വിശദീകരണം. ഹരീഷ് സാല്‍വെ ഇത് രണ്ടാം തവണയാണ് ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകുന്നത്.

2009ല്‍ ലാവ്‌ലിന്‍ കേസില്‍ അന്നത്തെ ഗവര്‍ണര്‍ പ്രോസിക്യൂഷനുള്ള അനുമതി നല്‍കിയതിനെതിരെ സുപ്രിംകോടതിയിലെത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹാജരായതും ഹരീഷ് സാല്‍വേ ആയിരുന്നു. അന്ന് ഖജനാവില്‍ നിന്നും സാല്‍വേയ്ക്കായി പണം മുടക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

2013 നവംബര്‍ 5ന് ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം റദ്ദാക്കിയ സിബിഐ ഉത്തരവിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പലവട്ടം മാറ്റിവച്ച റിവിഷന്‍ ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി വാദം കേട്ടുതുടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍