UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിംഗഛേദത്തിന് വിധേയനായ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു

പേട്ടയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ലിംഗം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദയെന്ന ഹരിസ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗത്തിന് കേസെടുത്താണ് അറസ്റ്റ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളെ ചികിത്സ പൂര്‍ത്തിയായാല്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

വൈകിട്ട് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വാമിയുടെ അറസ്റ്റ് രേഖപ്പടുത്തിയത്. ഇന്നലെ രാത്രിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച ഇയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചത്. ഇതിന് ശേഷം പോലീസ് സ്‌റ്റേഷനിലെത്തി പെണ്‍കുട്ടി മൊഴിനല്‍കുകയും ചെയ്തു. പ്ലസ് വണില്‍ പഠിക്കുന്ന കാലം മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിക്കുന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി. പരാതിക്കാരിയെന്ന നിലയിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍