UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിപ്പാട് മെഡിക്കല്‍ കോളെജ്: സ്വകാര്യ സംരംഭമല്ലെന്ന് ചെന്നിത്തല

അഴിമുഖം പ്രതിനിധി

ഹരിപ്പാട് മെഡിക്കല്‍ കോളെജ് സ്വകാര്യ സംരംഭമെന്ന വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 15 കോടി രൂപ മാത്രം. ഈ തുക ഭൂമിയേറ്റെടുക്കാനാണ് ഉപയോഗിക്കേണ്ടത്. നിലംനികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നബാര്‍ഡില്‍ നിന്ന് 300 കോടി രൂപ വായ്പയെടുത്ത് പൊതു-സ്വകാര്യ സംരംഭമായി ആരംഭിക്കാനാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അഴിമതിയാരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ വായ്പ എടുക്കില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി ഡോക്ടര്‍ ടിഎം തോമസ് ഐസക്‌ അറിയിച്ചിരുന്നു. മെഡിക്കല്‍ കോളെജ് ഇടപാടില്‍ പി ഡബ്ല്യു ഡി വിജിലന്‍സിന്റെ അന്വേഷണത്തിന് മന്ത്രി ജി സുധാകരന്‍ ഉത്തരവിട്ടിട്ടുണ്ട്. ഹരിപ്പാട് മെഡിക്കല്‍ കോളെജ് ആവശ്യമില്ലെന്ന നിലപാടാണ് സുധാകരന്‍ സ്വീകരിച്ചിരിക്കുന്നത്.

കൊച്ചി വിമാനത്താവള പദ്ധതിയുടെ മാതൃകയില്‍ മെഡിക്കല്‍ കോളെജ് നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നബാര്‍ഡിന്റെ 300 കോടിക്കു പുറമേ വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും 1000 രൂപ ഓഹരി പിരിക്കാനായിരുന്നു തീരുമാനം. 2015 മെയ് മാസത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയ പദ്ധതിക്കായി 99 ഉടമകളില്‍ നിന്നായി 2172 സെന്റ് ഭൂമിയേറ്റെടുക്കാന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍