UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുല്‍ഭൂഷണ് വേണ്ടി വാദിക്കാന്‍ ഹരീഷ് സാല്‍വെ വാങ്ങുന്ന പ്രതിഫലമെത്രയെന്നറിയാമോ?

സാല്‍വെ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ പ്രതിഫലത്തില്‍ മറ്റേതെങ്കിലും അഭിഭാഷകനെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നെന്ന് സഞ്ജീവ് ഗോയല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തിരുന്നു

ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ഫീസ് വാങ്ങുന്ന അഭിഭാഷകനെന്നാണ് ഹരീഷ് സാല്‍വെ അറിയപ്പെടുന്നത്. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാദിക്കാന്‍ കേരള ഹൈക്കോടതിയില്‍ അദ്ദേഹമെത്തിയപ്പോഴും അദ്ദേഹത്തിന്റെ പ്രതിഫലം നമ്മള്‍ ചര്‍ച്ച ചെയ്തതാണ്.

എന്നാല്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹരീഷ് സാല്‍വെ വാദിക്കുന്നത് കേവലം ഒരു രൂപ മാത്രം പ്രതിഫലം വാങ്ങിയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറയുന്നു. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്.

ഹരീഷ് സാല്‍വെ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ പ്രതിഫലത്തില്‍ മറ്റേതെങ്കിലും അഭിഭാഷകനെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നെന്ന് സഞ്ജീവ് ഗോയല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തിരുന്നു. അവര്‍ ഹാജരായാലും ഇതേ വാദമുഖങ്ങളാകും ഉന്നയിക്കുകയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് സാല്‍വെയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ സുഷമ പുറത്തുവിട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍