UPDATES

പ്രവാസം

ഹരിയാനയിലെ ഭൂമി ഇടപാട്: മലയാളിയായ എന്‍ആര്‍ഐ വ്യവസായിയുടെ ഓഫീസുകളില്‍ പരിശോധന

നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) മുഖേനെ തമ്പി 400 ഏക്കറിലധികം ഭൂമി ഹരിയാനയില്‍ വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍

ഹരിയാനയിലെ ഭൂമി ഇടപാട് കേസില്‍ അന്വേഷണം നേരിടുന്ന മലയാളി വ്യവസായി സിസി തമ്പിയുടെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഹരിയാനയിലെ ഫരീദാബാദില്‍ 400 ഏക്കറോളം കാര്‍ഷിക ഭൂമി വാങ്ങിക്കൂട്ടിയതാണ് കേസ്.

ഇതിന് പുറമേ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് വിദേശത്തു നിന്നുള്ള കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന് സംശയമുണ്ട്. കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഗള്‍ഫിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആണ് സിസി തമ്പി. റിയല്‍ എസ്റ്റേറ്റിന് പുറമെ റിസോര്‍ട്ടുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയടക്കം ഹോളിഡേ ഗ്രൂപ്പ് നടത്തുന്നുണ്ട്. 1981ലാണ് ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഹരിയാനയില്‍ നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട് വിദേശ വിനിമയ മാനേജ്‌മെന്റ് (ഫെമ) ലംഘിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഇയാള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിസംബറില്‍ ഇയാളെ ചോദ്യം ചെയ്യാനായി ചെന്നൈയില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) മുഖേനെ തമ്പി 400 ഏക്കറിലധികം ഭൂമി ഹരിയാനയില്‍ വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിന് രാഷ്ട്രീയ പ്രമുഖരുടെ സഹാവുമുണ്ടായിട്ടുണ്ടെന്നാണ് സംശയം.

ഇതിനിടെ തമ്പിക്കെതിരായ ലുക്ക് ഔട്ട് നോട്ടീസ് പിന്‍വലിക്കാനും പാസ്‌പോര്‍ട്ട് മടക്കി നല്‍കാനും മദ്രാസ് ഹൈക്കോടതി ഫെബ്രുവരിയില്‍ എന്റഫോഴ്‌സ്‌മെന്റ് വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍