UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലെ ആദ്യത്തെ ഹാര്‍ലിക്വിന്‍ ബേബി ജനിച്ചു

അഴിമുഖം പ്രതിനിധി

ഹാര്‍ലിക്വിന്‍ ഇച്തിയോസ് എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച് ഒരു കുഞ്ഞ് ഇന്ത്യയിലും ജനിച്ചു. മഹാരാഷ്ട്രയിലെ ലതാ മങ്കേഷ്‌കര്‍ ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഇത്തരമൊരു രോഗത്തിന്റെ ഇരയായ കുഞ്ഞ് ജനിച്ചത്. ശരീരത്തിന്റെ ഭൂരിഭാഗവും ചര്‍മരഹിതവും ആന്തരികാവയവങ്ങള്‍ പുറത്തു കാണത്തക്ക രീതിയിലുമായിരിക്കും ഹാര്‍ലിക്വിന്‍ ഇച്തിയോസ് രോഗം ബാധിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ. കൈപ്പത്തിയോ കാല്‍വിരലുകളോ ഉണ്ടാകില്ല. കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന മാംസകഷ്ണങ്ങളായിരിക്കും. മൂക്കിനു പകരം ചെറിയ രണ്ടു സുക്ഷിരങ്ങള്‍. ചെവി ഉണ്ടായിരിക്കില്ല. ഹാര്‍ലിക്വിന്‍ ബേബി എന്നാണ് ഇത്തരം കുട്ടികളെ വിളിക്കുന്നത്.

മൂന്നുലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ ഒരാള്‍ക്കാണ് ഹാര്‍ലിക്വിന്‍ ഇച്തിയോസ് ബാധിക്കുന്നത്. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തിലേക്ക് വളരെ വേഗം തന്നെ ബാക്ടീരിയകളുടെയും മറ്റു രോഗാണുക്കളുടെയും പ്രവേശനം ഉണ്ടാകും. അധികകാലം ജീവിച്ചിരിക്കാനും ഈ കുഞ്ഞുങ്ങള്‍ക്ക് സാധ്യമല്ല. മഹാറാഷ്ട്രയിലെ കുഞ്ഞിന്റെ കാര്യത്തിലെ പ്രത്യേകത, ആ കുഞ്ഞിന് ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍