UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാരി പോട്ടര്‍ക്ക് പ്രായപൂര്‍ത്തി ആയെന്ന് ജെ കെ റൌളിംഗ്

Avatar

മിറിയം ക്രൂള്‍
(സ്ലേറ്റ്)

കഴിഞ്ഞ ഏഴ് ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ക്ക് ശേഷം ജെകെ റൌളിംഗ് മുതിര്‍ന്നവര്‍ക്ക് വേണ്ടി കള്ളപ്പേരില്‍ പുസ്തകങ്ങള്‍ എഴുതിയിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ അവരുടെ ഓണ്‍ലൈന്‍ പോട്ടര്‍ ഇടമായ പോട്ടര്‍മോറില്‍ അവര്‍ ചില കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ റൌളിംഗ് അതില്‍ ഹാരിയുടെ ഭാര്യ ജിന്നി പോട്ടര്‍ എന്ന പേരില്‍ 2014ലെ ക്വിദ്ദിച്ച് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അത് വലിയ രസകരമായിരുന്നു എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു ലേഖനം പോട്ടറില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡെയിലി പ്രോഫറ്റിലെ കോളമിസ്റ്റായ റീത്താ സ്കീട്ടര്‍ എഴുതിയ ഒരു ഗോസിപ്പ് കോളമാണ് പുറത്തുവന്നിരിക്കുന്നത്. പുസ്തകത്തിലെ പ്രധാനകഥയ്ക്കും പത്തൊന്‍പതുവര്‍ഷത്തിനുശേഷമെന്ന് പറഞ്ഞ് പോട്ടര്‍ എഴുതിച്ചേര്‍ത്ത അനുബന്ധത്തിനും ഇടയ്ക്ക് നടക്കുന്നതാണ് സ്കീട്ടരുടെ ഗോസിപ്പ് കോളം. അല്‍പ്പം സങ്കടകരമാണ് കാര്യങ്ങള്‍ എന്ന് പറയാതെവയ്യ.

നരച്ചതും കൊഴിഞ്ഞതുമായ തലമുടിയെപ്പറ്റിചില തമാശകള്‍ അതിലുണ്ട്.  ജിന്നിയുംഹാരിയും തമ്മിലുള്ള ദാമ്പത്യഅസ്വാരസ്യങ്ങളെപ്പറ്റിയും സൂചനയുണ്ട്. സ്കീട്ടര്‍ ഹെര്‍മിയോണിയോടുള്ള അമര്‍ഷവും മറച്ചുവയ്ക്കുന്നില്ല. “ഒരു മന്ത്രവാദിനിക്ക് ജീവിതത്തില്‍ എല്ലാം നേടാന്‍ കഴിയുമെന്നാണോ ഹെര്‍മിയോണി ഗ്രാന്ഗര് തെളിയിക്കുന്നത്? (അല്ല- അവരുടെ തലമുടിയുടെ അവസ്ഥ നോക്ക്.)”

തീര്‍ച്ചയായും സ്കീട്ടരെ വിശ്വസിക്കാന്‍ കഴിയില്ല. ഇതിനുമുന്‍പും പലപ്പോഴും അപഖ്യാതികള്‍ പരത്തിയിട്ടുള്ളയാളാണ് സ്കീട്ടര്‍. തെറ്റായ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കുപ്രസിദ്ധ. എന്നാല്‍ മുപ്പത്തിനാലുകാരനായ ഹാരിയെപ്പറ്റി അവര്‍ നല്‍കുന്ന ചിത്രം അത്ര സുഖകരമല്ല. ഹാരിയുടെ മുഖത്ത് മറ്റൊരു മുറിവുണ്ട്, കാരണം വെളിപ്പെടുത്താത്തത്. സ്കീട്ടര്‍ ഒരു വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നതാവാം ഇത്. എന്നാല്‍ ജൂലൈ 31ന് ഹാരിയുടെ പിറന്നാള്‍ ദിവസം ‘ഡമ്പിള്‍ഡോര്‍സ് ആര്‍മി: ദി ഡാര്‍ക്ക്‌ സൈഡ് ഓഫ് ദി ഡിമോബ്’ എന്ന തന്റെ പുതിയപുസ്തകം പുറത്തിറങ്ങുന്നുവെന്ന് പറഞ്ഞാണ് സ്കീട്ടര്‍ തന്റെ കോളം അവസാനിപ്പിക്കുന്നത്.

സ്കീട്ടര്‍ നല്‍കാന്‍ പോകുന്ന പിറന്നാള്‍ സമ്മാനം കാണാന്‍ ഹാരിക്ക് താല്‍പ്പര്യമുണ്ടാകില്ല. എന്നാല്‍ ഹാരിയുടെയും റൌളിംഗിന്റെയും ആരാധകര്‍ക്ക് അതൊന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ടാകും.

കോളത്തിന്‍റെ പൂര്‍ണ്ണരൂപം പോട്ടര്‍മോറില്‍ വായിക്കുക.

Miriam Krule is a Slate copy editor and edits Slate‘s religion column “Faith-Based.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍