UPDATES

കൈക്കൂലി വാഗ്ദാനം ചെയ്ത കെജ്രിവാളിന്റെ മകള്‍ക്ക് എതിരെ പൊലിസില്‍ പരാതി

അഴിമുഖം പ്രതിനിധി

കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ദല്‍ഹിയില്‍ അഴിമതി കുറഞ്ഞുവെന്ന് തെളിയിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിതയ്ക്ക് എതിരെ പൊലീസില്‍ പരാതി. കൈക്കൂലി വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാണെന്ന് ചൂണ്ടിക്കാണിച്ച് ഭഗത്സിംഗ് ക്രാന്തിസേനാ മേധാവി തേജീന്ദര്‍പാല്‍ സിംഗ് ബഗ്ഗയാണ് ഹര്‍ഷിതയ്ക്ക് എതിരെ പരാതി നല്‍കിയരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

ഹര്‍ഷിത ലേണേഴ്‌സ് ലൈസന്‍സ് എടുക്കാന്‍ പോയപ്പോള്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഉദ്യോഗസ്ഥന്‍ അത് വാങ്ങി കാര്യം നടത്തി കൊടുക്കാന്‍ വിസമ്മതിച്ചുവെന്നും ദല്‍ഹി മുഖ്യമന്ത്രിയായ കെജ്രിവാള്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍