UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംവരണം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു, ജാട്ടുകള്‍ റോഡ് തടസ്സം ഭാഗികമായി മാറ്റി

അഴിമുഖം പ്രതിനിധി

അടുത്ത നിയമസഭ ബജറ്റ് സെഷനില്‍ സംവരണം പ്രഖ്യാപിക്കുമെന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജാട്ട് പ്രതിഷേധക്കാര്‍ റോഡ് തടസ്സങ്ങള്‍ ഭാഗികമായി എടുത്തുമാറ്റി. ജാട്ട് നേതാക്കന്‍മാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ തീരുമാനം എടുത്തത്. എട്ടു ദിവസമായി നടന്നു വരുന്ന പ്രക്ഷോഭത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 150-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലു ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു.

പ്രത്യേക പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുമെന്നാണ് ജാട്ട് നേതാക്കന്മാര്‍ക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്. ജാട്ടുകളെ ഒബിസിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഭൂപീന്ദര്‍ സിംഗ് ഹൂഡ സര്‍ക്കാര്‍ 2013-ല്‍ ജാട്ടുകള്‍ക്ക് പ്രത്യേക പിന്നാക്ക ജാതി പദവി നല്‍കിയിരുന്നുവെങ്കിലും പഞ്ചാബ്-ഹരിയാന ഹൈക്കോടതി കഴിഞ്ഞ വര്‍ഷം സ്റ്റേ ചെയ്തിരുന്നു.

പിന്നാക്ക ജാതിക്കാരുടെ ദേശീയ കമ്മീഷന്‍ ജാട്ടുകളെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍ കേന്ദ്ര ഒബിസി പട്ടികയില്‍ ജാട്ടുകളെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സുപ്രീംകോടതിയും അപ്പീല്‍ തള്ളിക്കളഞ്ഞു.

ഹരിയാന മന്ത്രി ധാങ്കര്‍, ഹരിയാനയുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി അനില്‍ ജെയ്‌നും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

പാനിപത്ത്, സിന്ധ്, കൈതാല്‍, ഭിവാനി ജില്ലകളിലാണ് ഭാഗികമായി റോഡ് തടസ്സം നീക്കിയത്. ദേശീയ പാത ഒന്നിലെ തടസ്സങ്ങളും നീക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍