UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാനയില്‍ വീണ്ടും ജാട്ട് പ്രതിഷേധം: കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യം

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പ്രക്ഷോഭത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം ഏതാനും ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ഇന്ന് സമരം ആരംഭിച്ചിരിക്കുന്നത്

ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ നടത്തി വന്നിരുന്ന പ്രതിഷേധം പുനരാരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പ്രക്ഷോഭത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം ഏതാനും ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ഇന്ന് സമരം ആരംഭിച്ചിരിക്കുന്നത്.

തങ്ങള്‍ക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കുകയെന്നതാണ് പ്രക്ഷോഭകാരികളുടെ പുതിയ മുഖ്യആവശ്യം. പ്രക്ഷോഭകാരികള്‍ക്കെതിരെ 2,104 കേസുകളാണ് എടുത്തിട്ടുള്ളത്. ഇതില്‍ മുര്‍ത്താല്‍ മേഖലയില്‍ പ്രക്ഷോഭകാരികള്‍ ബലാത്സംഗം നടത്തിയ കേസും ഉള്‍പ്പെടുന്നു. മറ്റ് സാമൂഹ്യ വിരുദ്ധര്‍ നടത്തിയ കവര്‍ച്ച ഉള്‍പ്പെടെയുള്ള ക്രമിനല്‍ കുറ്റങ്ങള്‍ തങ്ങളുടെ പേരിലാണ് കെട്ടിവച്ചിരിക്കുന്നതെന്നും എന്നാല്‍ സമരം ആരംഭിച്ച കാലം മുതല്‍ തങ്ങള്‍ പോലീസിനോട് സഹകരിക്കുന്നുണ്ടായിരുന്നെന്നും ജാട്ട് സ്വാഭിമാന്‍ സമിതി ജനറല്‍ സെക്രട്ടറി ആര്‍ എസ് ദഹിയ അറിയിച്ചു.

പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങളും കുടുംബത്തിലെ ഒരു അംഗത്തിനെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകാരികള്‍ ഉന്നയിക്കുന്നു. കഴിഞ്ഞ തവണ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ദാഹിയ അറിയിച്ചു. ഗുര്‍ഗോവനിലെ അതുല്‍ കട്ടാരിയ ചൗക്കില്‍ രാവിലെ പത്ത് മണിക്കാണ് പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍