UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മത്സ്യം കഴിക്കൂ, സന്ധിവാതം കുറയ്ക്കാം….

സാധാരണ, മരുന്ന് ഉപയോഗിച്ച് സന്ധിവാതം ചികിത്സിക്കുന്നതിനേക്കാള്‍ മത്സ്യ ഉപയോഗം മൂലം രോഗത്തിന് ഉണ്ടായ കുറവ് വളരെ വലുതായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു.

സന്ധിവേദന കുറയ്ക്കാനും സന്ധിവാതം മൂലം ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും മത്സ്യം കഴിക്കുന്നത് മൂലം സാധിക്കും എന്ന് അമേരിക്കന്‍ ഡോക്ടര്‍മാരുടെ പഠനം. വിവിധ തരം (വറുക്കാത്ത) മത്സ്യത്തിന്റെ ഉപയോഗം 176 പേരില്‍ പരിശോധിച്ചു. പഠനത്തി നായി ശാരീരിക പരീക്ഷകള്‍, രക്ത പരിശോധന എന്നിവ നടത്തുകയും ഫുഡ് ഫ്രീക്ന്‍സി ചോദ്യാവലി പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മത്സ്യ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ പഠനത്തില്‍ പങ്കെടുത്തവരെ ഗ്രൂപ്പുകള്‍ ആയി തിരിച്ചു. മാസത്തില്‍ ഒരു തവണയില്‍ കുറവ്, മാസത്തില്‍ ഒരിക്കല്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകള്‍ ആക്കി. രോഗലക്ഷണങ്ങളുടെ ഗൗരവം കണക്കാക്കാന്‍ വീക്കത്തെയും വേദനയെയും അടിസ്ഥാനമാക്കി ‘ഡിസീസ് ആക്ടിവിറ്റി സ്‌കോര്‍ ‘ഉപയോഗിച്ചു.

വര്‍ഗം, ലിംഗം, ബോഡി മാസ് ഇന്‍ഡക്‌സ്, പുകവലി, വിദ്യാഭ്യാസം, ഫിഷ് ഓയില്‍ സപ്ലിമെന്റിന്റെ ഉപയോഗം, സന്ധിവാത ലക്ഷണങ്ങളുടെ (Rheumatoid arthritis) ഇടവേള, ആരോഗ്യപരവും സ്വഭാവപരവും ആയ മറ്റ് പ്രത്യേകതകള്‍ ഇവയെല്ലാം പരിശോധിച്ചു. ഓരോ ഗ്രൂപ്പിലും മത്സ്യ ഉപയോഗം കൂടുന്നതനുസരിച്ച് രോഗം കുറയുന്നതായി കണ്ടു. ബോസ്റ്റണിലെ ബ്രിഗം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഡോ.സാറ ടെടേചിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനം ആര്‍ത്രെറ്റിസ് കെയര്‍ ആന്‍ഡ് റിസര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ, മരുന്ന് ഉപയോഗിച്ച് സന്ധിവാതം ചികിത്സിക്കുന്നതിനേക്കാള്‍ മത്സ്യ ഉപയോഗം മൂലം രോഗത്തിന് ഉണ്ടായ കുറവ് വളരെ വലുതായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. മത്സ്യ ഉപയോഗം കൂടുന്നത് അനുസരിച്ച് സന്ധി വേദനയും വീക്കവും കുറയുന്നതായി പഠനത്തില്‍ തെളിഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍