UPDATES

ഒരു തെരുവു പുസ്തകവില്‍പ്പനക്കാരന് ശില്‍പ്പ ഷെട്ടി നല്‍കിയ സര്‍പ്രൈസ്

തികച്ചും അപ്രതീക്ഷിതമായി ഒരു സിനിമാതാരത്തെ മുന്നില്‍ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ! സന്തോഷവും അത്ഭതവുമെല്ലാം നിറഞ്ഞ്, ആ സമയത്തുള്ള നിങ്ങളുടെ മുഖഭാവം ഒരുഫോട്ടോയെടുത്തു വയ്ക്കണം. നല്ല രസായിരിക്കും.

ഇത്തരമൊരു അവസ്ഥ പുസ്തകങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നൊരാള്‍ക്കുണ്ടായിരിക്കുന്നു. മുംബൈയിലെ ഒരു ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് തന്റെ കൈയിലുള്ള പുസ്തകങ്ങള്‍ വില്‍ക്കാനുള്ള തിരക്കിലായിരുന്നു ഇയാള്‍. ഒരു കാറിന്റെ സൈ് വിന്‍ഡോയ്ക്കു മുന്നില്‍ നിന്നു അകത്തിരിക്കുന്ന യാത്രക്കാരിയോട് പുസ്തകം വേണമോയെന്നു വിളിച്ചു ചോദിക്കുന്നതിനിടയില്‍ പെട്ടെന്നാണ് അയാള്‍ തിരിച്ചറിയുന്നത്; അത് ശില്‍പ ഷെട്ടിയാണ്! ആ ഒരു നിമിഷം അയാളുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങള്‍ പലതായിരുന്നു. എന്തായാലും അത്ഭുതവും അമ്പരപ്പും സന്തോഷവുമെല്ലാം നിറഞ്ഞ ആ മുഖഭാവം ശില്‍പ ഷെട്ടി തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു.

ഇനിയിതിലെ ട്വിസ്റ്റ് പറയട്ടെ, ആ പുസ്തക വില്‍പ്പനക്കാരന്‍ കൊണ്ടു നടന്നു വിറ്റിരുന്ന പുസ്തകത്തിന്റെ പേര് ‘ ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ്’. അതാരെഴുതിയതാണെന്നോ? ശില്‍പ്പ ഷെട്ടി!

ഇപ്പോള്‍ എന്തു തോന്നുന്നു, ആ ചെറുപ്പക്കാരന്റെ അത്ഭുതവും ആഹ്ലാദവും എത്രത്തോളം ഉണ്ടായിരിക്കുമെന്ന് ഊഹിക്കാലോ.

എന്തായാലും താന്‍ പകര്‍ത്തിയ ഫോട്ടോ ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ പുസ്തക കച്ചവടക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിത്രങ്ങള്‍ക്കൊപ്പം ശില്‍പ ഇങ്ങനെ കുറിച്ചിട്ടിരുന്നു; ട്രാഫിക് സിഗ്നലില്‍വച്ച് ഈ മനുഷ്യന്‍ എന്റെ പുസ്തകം വില്‍ക്കാന്‍ എന്നെ തന്നെ സമീപിക്കുകയായിരുന്നു. എന്നെ കണ്ടനേരം അയാളുടെ മുഖത്തുണ്ടായ പ്രതികരണങ്ങള്‍ വിലമതിക്കാനാകില്ല. ഹ…ഹ…ഹ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍