UPDATES

ജാര്‍ഖണ്ഡില്‍ ഖനന പ്രതിഷേധകാര്‍ക്കെതിരെ പോലീസ് വെടിവയ്പ്; 6 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി

ജാര്‍ഖണ്ഡിലെ ഹാസാരിബാഗില്‍ ഖനന പ്രതിഷേധകാര്‍ക്ക് നേരെ പോലീസ് നടത്തിയ തുറന്ന വെടിവയ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാവിലെ ചിരുദ്ധ് ഗ്രാമത്തിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ(എന്‍ടിപിസി) കല്‍ക്കരി ഖനിയിലാണ് സംഭവം നടന്നത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഖനനത്തിനായി എന്‍ടിപിസി 2004-മുതലാണ് ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങിയത്.  

കരണ്‍പുര പ്രദേശത്ത് ആരംഭിച്ച ഖനനം സിങ്കബൂം ജില്ലയിലെ 47 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് എന്‍ടിപിസി. പതിയെ ആരംഭിച്ച ഖനി ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ കല്‍ക്കരി ഖനികളിലൊന്നാണ്. കൃഷിക്കാരുടെയും സാധാരണ ജനങ്ങളുടെയും ഭൂമികളാണ് ഏറിയ പങ്കും ഏറ്റെടുത്തത്. വര്‍ഷത്തില്‍ മൂന്ന് തവണ കൃഷി ചെയ്തുകൊണ്ടിരുന്ന ഗ്രാമീണര്‍ 300 കോടിയുടെ ഉല്‍പാദനമായിരുന്നു നടത്തിയിരുന്നത്.

മെയ് 31 മുതല്‍ ഗ്രാമീണര്‍ ഖനനത്തിനെതിരെയും ഭൂമി ഏറ്റെടുക്കലിനെതിരെയും സമരത്തിലും സത്യാഗ്രഹത്തിലുമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രശ്ങ്ങള്‍ രമ്യമായി പരിഹരിക്കാമെന്നും സത്യാഗ്രഹം പിന്‍വലിക്കണമെന്നും ആവിശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 15ന് സത്യാഗ്രഹം കടുപ്പിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് ഗ്രാമീണര്‍ പറയുന്നത്, ഇന്നലെ വെളുപ്പിനെ നാലുമണിക്ക് പ്രതിഷേധയിടത്ത് പോലീസ് വന്ന് ആയിരകണക്കിന് വരുന്ന പ്രതിഷേധക്കാരോട് എന്‍ടിപിസി-യിലേക്കുള്ള വഴി മാറാനും ആവിശ്യപ്പെട്ടുകൊണ്ട് ബലം പ്രയോഗിച്ചു. തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. എന്നിട്ടും പിന്തിരിയാതെ നിന്ന പ്രതിഷേധകാര്‍ക്ക് നേരെ പോലീസ് തുറന്ന വെടിവയ്പ് നടത്തുകയായിരുന്നു എന്നാണ്‌. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍