UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാട്ടുകളുടെ സംവരണം: ഹൈക്കോടതി സ്റ്റേ ചെയ്തു

അഴിമുഖം പ്രതിനിധി

ജാട്ടുകള്‍ക്കും മറ്റു അഞ്ചു സമുദായങ്ങള്‍ക്കും ഹരിയാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം പഞ്ചാബ്-ഹരിയാന ഹൈക്കോടതി സ്റ്റേ ചെയ്തു. പുതുതായി രൂപീകരിച്ച പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ ജാട്ടുകള്‍ക്കും മറ്റു അഞ്ച് സമുദായങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയത്.

ഈ സമുദായക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി നിയമസഭ നിയമം പാസ്സാക്കിയിരുന്നു. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി ഇപ്പോള്‍ സംവരണം സ്റ്റേ ചെയ്തിരിക്കുന്നത്. സുപ്രീംകോടതി റദ്ദാക്കിയ ജസ്റ്റിസ് കെ സി ഗുപ്ത കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാട്ട് സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.

ഗുപ്ത കമ്മീഷനെ അടിസ്ഥാനപ്പെടുത്തി സംവരണം നല്‍കിയത് ജുഡീഷ്യല്‍ ഉത്തരവിനെ പുനപരിശോധിക്കുന്നതിന് തുല്യമാണെന്നും അതിന് നിയമസഭയ്ക്ക് കഴിയില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറയുന്നു. കോടതിക്ക് മാത്രമാണ് അതിനുള്ള അധികാരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014-ല്‍ ജാട്ടുകളെ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടു വന്നിരുന്നു. എന്നാല്‍ ജാട്ടുകള്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും പിന്നാക്കക്കാരല്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇപ്പോഴും പിന്നാക്ക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുത്തിയാണ് ജാട്ടുകള്‍ക്കും മറ്റും സംവരണം ഏര്‍പ്പെടുത്തിയത്.

ജാട്ട് സിഖുകള്‍, മുസ്ലിം ജാട്ടുകള്‍, ബൈഷണോയ്കള്‍, റോറുകള്‍, ത്യാഗികള്‍ തുടങ്ങിയവര്‍ക്കാണ് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍