UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വൃക്കരോഗം തിരിച്ചറിയാനുള്ള 10 ലക്ഷണങ്ങള്‍

പേടിപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്. രാജ്യത്തെ ജനസംഖ്യയില്‍ 17.2% പേര്‍ വൃക്കരോഗികളാണത്രെ.

ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വൃക്ക, ഒന്ന് പിണങ്ങിയാല്‍ പ്രശ്‌നമാണ്. ഒരു അരിപ്പയുടെ ധര്‍മമാണ് വൃക്ക നിര്‍വഹിക്കുന്നത്. രക്തത്തിലെ മാലിന്യവും വിഷപദാര്‍ഥങ്ങളും പുറന്തള്ളാന്‍ ശരീരത്തിനുള്ള ഏക മാര്‍ഗമാണ് വൃക്ക. എല്ലിന് ബലവും ആരോഗ്യവും ലഭ്യമാകുന്നത് തുടങ്ങി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ വരെ വൃക്കയുടെ പ്രവര്‍ത്തനം സജീവമാണ്.

പേടിപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്. രാജ്യത്തെ ജനസംഖ്യയില്‍ 17.2% പേര്‍ വൃക്കരോഗികളാണത്രെ. ഇതില്‍ 6% പേര്‍ക്ക് അതികഠിനമായ സ്റ്റേജ്-3 വിഭാഗം രോഗവും. സ്‌ക്രീനിങ് ആന്‍ഡ് ഏര്‍ലി എവല്യൂഷന്‍ ഓഫ് കിഡ്‌നി ഡിസീസ്(SEEK) സംഘടനയാണ് ഈ നിഗമനങ്ങള്‍ക്ക് പിന്നില്‍.

വൃക്കയ്ക്ക് രോഗം ബാധിച്ചാല്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താമെന്നതാണ് ആശ്വാസകരമായ സംഗതി. ഒരു മെഡിക്കല്‍ പരിശോധന മാത്രം മതിയാകും. ഇതിന് പുറമെ നിങ്ങള്‍ക്ക് സ്വയം, രോഗം തിരിച്ചറിയാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും.

കാല്‍പാദത്തിനും കണങ്കാലിനും നീര് – കിഡ്നിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായാല്‍ സോഡിയം കുറയും. ഇതാണ് കാലില്‍ നീരുണ്ടാകാന്‍ ഒരു കാരണം.

കഠിനമായ ക്ഷീണവും ഉന്മേഷമില്ലായ്മയും – വൃക്കയുടെ പ്രവര്‍ത്തന തകരാറില്‍ രക്തം അശുദ്ധമാകുന്നതാണ് ഇതിന് കാരണം.

രക്തം കലര്‍ന്ന മൂത്രം – രക്തം ശുദ്ധിയാക്കുമ്പോള്‍, മൂത്രം പുറന്തള്ളുന്നതിന് ഒപ്പം, രക്തകോശങ്ങളെ സംരക്ഷിക്കാനും ആരോഗ്യമുള്ള വൃക്കയ്ക്ക് അറിയാം. ഇതിന് തടസം നേരിടുമ്പോള്‍ കോശങ്ങള്‍ മൂത്രത്തില്‍ കലരുന്നു.

വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മ്മം – ധാതുക്കളും ലവണങ്ങളും കൃത്യമായ അളവില്‍ ശരീരത്തിന് പ്രദാനം ചെയ്യാന്‍ വൃക്കയ്ക്ക് കഴിയാതെ വരുന്നത് ചര്‍മ്മത്തെ ബാധിക്കും

ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക – പ്രത്യേകിച്ചും രാത്രിയില്‍. വൃക്കയ്ക്ക് കൃത്യമായി വേര്‍തിരിക്കല്‍ പ്രക്രിയ നടത്താന്‍ സാധിക്കാത്തതാണ് കാരണം.

ഉറക്കക്കുറവ് – രക്തം ശുദ്ധിയുള്ളതാണ് ഉറക്കത്തെയും തടസ്സപ്പെടുത്തുന്നത്. വിഷാീശം പുറന്തളളാതെ ശരീരത്തില്‍ കുടുങ്ങുന്നത് ഉറക്കത്തെ ബാധിക്കും.

മൂത്രം പതഞ്ഞിരിക്കല്‍ – മൂത്രമൊഴിച്ചുകഴിഞ്ഞാല്‍ നിരവധി തവണ ഫ്‌ലഷ് ചെയ്യേണ്ടി വരുന്നുണ്ടോ? മൂത്രം ടോയ്ലെറ്റില്‍ ബാക്കിയാകുന്നതായി തോന്നുന്നുണ്ടോ? മൂത്രത്തിലെ പ്രോട്ടീനിന്റെ അംശമാണത്.

കണ്ണ് കണ്ടാലറിയാം – കണ്ണിന് ചുറ്റും വീര്‍ത്തിരിക്കുന്നത് കിഡ്നിയുടെ ആരോഗ്യത്തെ സൂചിപ്പിക്കാറുണ്ട്. മൂത്രത്തിലൂടെ അമിതമായി പ്രോട്ടീന്‍ നഷ്ടമാകുന്നതിന്റെ സൂചനയാണിത്.

വിശപ്പില്ലായ്മ – സാധാരണ ലക്ഷണമാണിതെങ്കിലും വൃക്കയുടെ കാര്യത്തില്‍ സൂക്ഷിക്കണം.

പേശികള്‍ക്ക് പ്രശ്‌നം – മാംസപേശികളുടെ വലിവ് എന്നാല്‍ കാല്‍സ്യത്തിന്റെ കുറവാണ് ഒരു കാരണം. അനിയന്ത്രിതമായ ഫോസ്ഫറസിന്റെ സാന്നിധ്യവും പേശികളെ പ്രതിസന്ധിയിലാക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍