UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആരോഗ്യവതിയായിരിക്കുവാന്‍ ചെയ്തിരിക്കേണ്ട 14 വൈദ്യ പരിശോധനകള്‍

ചികിത്സിച്ചു ഭേദമാക്കാവുന്ന ഘട്ടത്തില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ ചില പരിശോധനകള്‍ സഹായിക്കും

പ്രായമേതുമായി ക്കൊള്ളട്ടെ, നിങ്ങള്‍ ആരോഗ്യവതിയാണെന്നു എങ്ങനെ ഉറപ്പു വരുത്താം? അല്പം ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടെങ്കില്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കും. ചികിത്സിച്ചു ഭേദമാക്കാവുന്ന ഘട്ടത്തില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ ചില പരിശോധനകള്‍ സഹായിക്കും. ഒരു തവണ ടെസ്റ്റ് ചെയ്താല്‍ ശേഷിച്ച കാലത്തും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടതാണ്.

1. ഓഡിയോഗ്രാം: കേള്‍വി ക്കുറവ് ഉണ്ടോ എന്നറിയാന്‍ ഈ പരിശോധന നടത്തണം. കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ ക്രമേണ അത് ഗുരുതര മാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം .

2. ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ്: ഇന്ത്യയില്‍ നിരവധി പേരെ ബാധിക്കുന്ന രോഗമാണ് ഓസ്റ്റിയോ പൊറോസിസ്. ഈ രോഗം ബാധിച്ച ഇന്ത്യക്കാരില്‍ എണ്‍പത് ശതമാനവും സ്ത്രീകളാണ്. ഈ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗം ഉണ്ടോ ഇല്ലയോ എന്നറിയാന്‍ കഴിയും.

3. സ്തന പരിശോധനയും മാമോ ഗ്രാമും: ഈ രണ്ട് പരിശോധനകളും സ്തനാര്‍ബുദം ഉണ്ടോ എന്നറിയാന്‍ നടത്തുന്നതാണ്. ഈ ഘട്ടത്തില്‍ രോഗ നിര്‍ണയം നടത്തുന്ന സ്ത്രീകളില്‍ 97 ശതമാനവും രോഗ വിമുക്തി നേടും. കുറഞ്ഞത് അഞ്ചു വര്‍ഷത്തെക്കെങ്കിലും രോഗം വീണ്ടും തലപൊക്കുകയുമില്ല.

4. കൊളോണോസ്‌കോപ്പി: ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും മുന്‍പേ മലാശയ അര്‍ബുദം ഉണ്ടോ എന്ന് ഈ പരിശോധനയിലൂടെ അറിയാം. ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ ഈ രോഗം തൊണ്ണൂറ് ശതമാനവും ഭേദമാക്കാവുന്നതാണ്.

5. സമഗ്ര നേത്രപരിശോധന: കണ്ണിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ നേത്ര പരിശോധന നടത്തണം. കാഴ്ച മങ്ങല്‍ മുതല്‍ തിമിരം, ഗ്ലൂകോമ വരെ ഉള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും.

6. ദന്ത പരിശോധന: ദന്ത ക്ഷയം മുതല്‍ ആറു പ്രധാന അര്‍ബുദങ്ങളില്‍ ഒന്നായ വായിലെ കാന്‍സര്‍ വരെ നേരത്തെ കണ്ടെത്തി തടയാന്‍ ദന്ത പരിശോധന കൊണ്ട് കഴിയും.

7. ഹൃദയാരോഗ്യ പരിശോധന: ഹൃദ്രോഗ സാധ്യത അറിയാന്‍ ഈ പരിശോധന ആവശ്യമുണ്ട്. സ്ത്രീകളിലെ പ്രധാന മരണ കാരണങ്ങളില്‍ ഒന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലം മരണമടയുന്ന 64 ശതമാനം സ്ത്രീകള്‍ക്കും നേരത്തെ രോഗ ലക്ഷണങ്ങള്‍ ഒന്നും പ്രകടമായിരു ന്നില്ല.

8. ലിപ്പിഡ് പ്രൊഫൈല്‍: ഹൃദ്രോഗ സാധ്യത ഉണ്ടോ എന്നറിയാനുള്ള ഏറ്റവും ഫല പ്രദമായമാര്‍ഗം കൊളസ്ട്രോള്‍ പരിശോധിക്കുക എന്നതാണ്. ഉയര്‍ന്ന കൊളസ്ട്രോള്‍ നില ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കൂട്ടുക മാത്രമല്ല ഗോള്‍ ബ്‌ളാഡറിന് രോഗം ബാധിക്കാനുള്ള സാധ്യതയും കൂട്ടുന്നു.

9. മറുക് പരിശോധന: ചര്‍മാര്‍ബുദം വളരെ നേരത്തെ കണ്ടുപിടിക്കാന്‍ ഈ പരിശോധന കൊണ്ടാകും. സ്തനാര്‍ബുദം കഴിഞ്ഞാല്‍ വളരെ സാധാരണമായ ചര്‍മാര്‍ബുദം ആയ മെലനോമ മുപ്പതു കഴിഞ്ഞ സ്ത്രീകളില്‍ അധികമാണ്. നേരത്തെ കണ്ടു പിടിച്ചാല്‍ ഇത് പൂര്‍ണമായും സുഖപ്പെടുത്താവുന്ന ഒന്നാണ്.

10. പാപ്‌സ്മിയര്‍ ടെസ്റ്റ്: സെര്‍വിക്കല്‍ കാന്‍സര്‍, സമയത്തു കണ്ടു പിടിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. പാപ്‌സ്മിയര്‍ ടെസ്റ്റ് പ്രചാരം നേടിയ ശേഷം സെര്‍വിക്കല്‍ കാന്‍സര്‍ മൂലമുള്ള മരണ നിരക്ക് അന്‍പത് കൊല്ലം മുന്‍പ് ഉണ്ടായിരുന്നതിനെക്കള്‍ 74 ശതമാനം കുറഞ്ഞു.

11. പ്രമേഹം: പൊണ്ണത്തടി ഉള്ളവര്‍, കൊളസ്ട്രോള്‍ കൂടുതല്‍ ഉള്ളവര്‍, രക്തതിമര്‍ദം ഉള്ളവര്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന ദാഹം ഇടയ്ക്കിടെ മൂത്ര മൊഴിക്കാന്‍ തോന്നുക, ക്ഷീണം, കാഴ്ച മങ്ങുക ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍, പ്രമേഹ കുടുംബ ചരിത്രം ഉള്ളവര്‍ എന്നിവര്‍ പ്രമേഹ പരിശോധന നടത്തേണ്ടതാണ്.

12. തൈറോയ്ഡ്: തൈറോയ്ഡ്പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിലൊ ക്ഷീണം, ശരീര ഭാരം ഇവ പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യുക, വിഷാദം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും തൈറോയ്ഡ്‌ടെസ്റ്റ് നടത്തണം.

13. ശ്വാസകോശ അര്‍ബുദം: വിട്ടുമാറാത്തചുമയും ശ്വാസ തടസവും ഉള്ളവര്‍ തീര്‍ച്ചയായും ശ്വാസകോശ പരിശോധന നടത്താം.

14. അണ്ഡാശയ അര്‍ബുദം: അണ്ഡാശയ അര്‍ബുദത്തിന്റെ കുടുംബ ചരിത്രം ഉള്ളവരോ വിട്ടുമാറാത്ത ഇടുപ്പ് വേദന ഉള്ളവരോ തീര്‍ച്ചയായും ഈ പരിശോധന നടത്തേണ്ടതാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍