UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ആരോഗ്യകരമായ ദഹനത്തിനും വയറിലെ കൊഴുപ്പ് കുറയ്ക്കുവാനും 3 വ്യായാമങ്ങള്‍

നിങ്ങള്‍ കഴിക്കുന്നത് എത്ര ആരോഗ്യകരമാണെങ്കിലും, ശരിയായി ദഹിപ്പിക്കപ്പെടുന്നില്ലെങ്കില്‍, അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.

ജീവിതത്തില്‍ ഏറ്റവും പ്രധാനമാണ് വ്യായാമം.നിങ്ങള്‍ ദീര്‍ഘനാള്‍ ആരോഗ്യമുള്ള ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വ്യായാമം പതിവാക്കണം.വ്യായാമം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും, പ്രമേഹം പോലെയുള്ള രോഗങ്ങള്‍ ഇല്ലാതക്കാനും, ഹൃദയ ആരോഗ്യം മെച്ചപ്പെടുത്തുകയും, ഉപാപചയവും ദഹനത്തെയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ആരോഗ്യമുള്ള ദഹനം നിങ്ങളുടെ ശരീരത്തെയും വയറിനെയും സംരക്ഷിക്കുകയും, ശരീരത്തിലെ വിഷവസ്തുക്കളെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നു.നിങ്ങള്‍ കഴിക്കുന്നത് എത്ര ആരോഗ്യകരമാണെങ്കിലും, ശരിയായി ദഹിപ്പിക്കപ്പെടുന്നില്ലെങ്കില്‍, അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.ദഹനപ്രശ്‌നങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കില്‍ ദഹനത്തെ ഫലപ്രദമായി നിലനിര്‍ത്താന്‍ ശ്രമിക്കാവുന്ന ചില വ്യായാമങ്ങള്‍ നോക്കാം.

സിറ്റ് -അപ്പ്‌സ്

ആരോഗ്യമുള്ള ദഹനത്തിന് നിങ്ങള്‍ ചെയ്യാന്‍ കഴിയുന്ന മികച്ച വ്യായാമങ്ങളില്‍ ഒന്നാണ് സിറ്റ്-അപ്പുകള്‍ അല്ലെങ്കില്‍ ക്രഞ്ചസ്.വയറ്റിലെ പേശികളെയും വന്‍ കുടലുകളെയും ശക്തിപ്പെടുത്തുന്നു. കുടാതെ ഇത് ഉദര വിഷമങ്ങളെ
തടയാനും സഹായിക്കും.ഇത് പ്രതിദിനം 15-20 പ്രാവിശ്യം ചെയ്താല്‍ മതിയാക്കും.ഈ വ്യായാമം വയറിലെ കൊഴുപ്പ് നഷ്ടമാക്കുകയും അസ്ഥിയുടെ ആരോഗ്യം സംരക്ഷികുകയും ചെയുന്നു.

യോഗ

യോഗ ചെയുന്നത് ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നതിനും വയറിലെ കൊഴുപ്പ് നഷ്ടപ്പെടുന്നതിനും നല്ലതാണ്. വയറിലുള്ള പേശികളെ ശക്തിപ്പെടുത്തുന്നതിനും,അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയുന്നു. അതുപേലെ തന്നെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും യോഗ തന്നെയാണ് മികച്ചത്.

ബൈക്കിംഗ്

മറ്റു വ്യായാമങ്ങള്‍ പേലെതന്നെ സൈക്കിള്‍ ചവിട്ടല്‍ ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസത്തില്‍ 20-30 മിനിറ്റ് സൈക്കിള്‍ സവാരി നിങ്ങളുടെ ശരിരത്തില്‍ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍