UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ഏഴ് വയസ്സുകാരന്റെ വായില്‍ നിന്ന് ഓപ്പറേഷനിലൂടെ എടുത്തത് 526 പല്ലുകള്‍!

ലോകത്ത് ആദ്യമായിട്ടാണ് ഇത്രയധികം പല്ലുകള്‍ ഒരു വ്യക്തിയില്‍ കാണുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

ചെന്നൈയില്‍ ഏഴ് വയസ്സുകാരന്റെ വായില്‍ നിന്ന് ഓപ്പറേഷനിലൂടെ എടുത്തത് 526 പല്ലുകള്‍. അപൂര്‍വമായ ഈ ശസത്രക്രിയ നടന്നത് നഗരത്തിലെ സവിത ദന്തല്‍ ആശുപത്രിയിലായിരുന്നു. വലതേ താടിയില്‍ വീക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്നാണ് അപൂര്‍വമായ പല്ലുകള്‍ വളരുന്ന ഈ അവസ്ഥ (Compound Composite Ondontoma) കണ്ടെത്തിയത്.

ആശുപത്രിയിലെ ഓറല്‍ ആന്‍ഡ് മാക്‌സില്‍ ഓഫേഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ പി സെന്തില്‍നാഥിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്, ‘ബാലന്റെ മൂന്നാം വയസ്സിലായിരുന്നു താടി വീക്കം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. അവര്‍ അതിനെ ഗൗരവമായി കാണാതിരുന്നതും കുട്ടി അത് പരിശോധിക്കാന്‍ സമ്മതിക്കാഞ്ഞതും പല്ലുകള്‍ വളരുന്ന ഈ അവസ്ഥ അറിയാന്‍ വൈകി.

പിന്നീട് വീക്കം കൂടിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. എക്‌സ് റേയും, സിടി സ്‌കാനിലും ഉറപ്പിച്ചതിന് ശേഷം സര്‍ജറി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഏകദേശം 200 ഗ്രാം വരുന്ന 526 പല്ലുകളാണ് എടുത്തത്, അതില്‍ ചെറുതും ഇടത്തരവും വലുതുമുണ്ടായിരുന്നു.’ ഡോക്ടര്‍ വ്യക്തമാക്കി.

ലോകത്ത് ആദ്യമായിട്ടാണ് ഇത്രയധികം പല്ലുകള്‍ ഒരു വ്യക്തിയില്‍ കാണുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് പല്ലുകള്‍ നീക്കം ചെയ്തത്. കുട്ടി സാധാരണ നിലയില്‍ എത്താന്‍ മൂന്ന് ദിവസം എടുക്കും.

Read: 1996-ല്‍ 100 രൂപ കാപ്പിയും ഇന്റര്‍നെറ്റും, ‘എന്തു നല്ല നടക്കാത്ത സ്വപ്നം’ എന്നു പറഞ്ഞവര്‍ ഒടുവില്‍ മൂക്കത്ത് വിരല്‍ വെച്ചു; ഒരു നഗരം കാപ്പി കുടിച്ച് സൊറ പറഞ്ഞ കഥ

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..  https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

</div

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍