UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മുട്ട ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് അറിയണ്ടേ?

മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വരെ മുട്ട സഹായിക്കുമെന്ന് പഠനങ്ങള്‍

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വെക്കാന്‍ തുടങ്ങിയാല്‍ പിന്നെ മെനു ചാര്‍ട്ടില്‍ ഇടം പിടിക്കുന്ന ആദ്യത്തെ ഇനം മുട്ടയാണ്. പ്രമുഖ ആരോഗ്യ വെബ്‌സൈറ്റായ വെബ് എംഡി (web MD) യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 7 ഗ്രാം പ്രോട്ടീനും 5 ഗ്രാം കൊഴുപ്പും 1.6 ഗ്രാം പൂരിത കൊഴുപ്പും ഉള്‍പ്പെടെ 75 കലോറിയാണ് ഒരു മുട്ടയില്‍ അടങ്ങിയിരിക്കുന്നത്. ഇരുമ്പിന്റെയും മറ്റ് അവശ്യ വൈറ്റമിനുകളുടെയും കലവറ കൂടിയാണ് മുട്ട. മുട്ട കഴിക്കാതിരുന്നാലുമുണ്ട് പ്രശ്‌നങ്ങള്‍. ഇനി പറയുന്ന ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

ശരീരഭാരം കുറയും: മുട്ട കൃത്യമായി കഴിച്ചാല്‍ ഭാരം കുറയുമെന്ന് കേട്ടിട്ടുണ്ടോ? സംഗതി സത്യമാണ്. മുട്ട കഴിക്കുന്നത് കൊഴുപ്പ് കൂടാനും ശരീരം തടിക്കാനും മാത്രമെ ഉപകരിക്കൂ എന്ന് കേട്ടിട്ടുളളവര്‍ ഇത് വായിക്കണം. Rochester Center for Obesity Research നടത്തിയ പഠനത്തില്‍ പ്രഭാത ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് വിഷയമായത്. ദിവസം 400 കലോറി എന്ന നിലയില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമപ്പെടുത്താന്‍ മുട്ട സഹായിക്കുമത്രെ! വിശപ്പ് നിയന്ത്രിക്കുന്നതില്‍ മുട്ടയ്ക്കുള്ള പങ്ക് ചെറുതല്ലെന്നാണ് പഠനം!

സ്തനാര്‍ബുദത്തെ ചെറുക്കും: കൗമാരക്കാരായ പെണ്‍കുട്ടികള്‍ മുട്ട കഴിക്കുന്നത് സ്തനാര്‍ബുദത്തെ ചെറുക്കാനുള്ള വിദ്യയാണ്. എങ്ങനെയെന്നല്ലെ? നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ടാണ് ഈ നിഗമനത്തിന് ആധാരം. 24% ചെറുത്തു നില്‍പ്പാണ് ശരീരത്തില്‍ മുട്ട നടത്തുന്നത്.

പിരിമുറക്കം കുറയും; സമ്മര്‍ദ്ദവും: 2004 ലെ ഒരു ലോക പ്രശസ്ത പഠന റിപ്പോര്‍ട്ടില്‍, ‘ലൈസിന്‍ (Iysine) എന്ന അമിനോ ആസിഡിന്റെ സാന്നിധ്യം കൂടുതലായുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നവരില്‍ മാനസിക സമ്മര്‍ദ്ദവും പിരിമുറക്കവും കുറവായിരിക്കുമെന്ന് കണ്ടെത്തി. നാഡീവ്യൂഹത്തിലെ സെറോട്ടോണിനെ ഉദ്വീപിപ്പിക്കുന്നതില്‍ ലൈസിന് പങ്കുണ്ട്. ലൈസിന്‍ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥം ഏതെന്ന് ഇവിടെ പ്രത്യേകം പറയണ്ടല്ലോ?

കണ്ണിനെ കാത്തുകൊള്ളും: മുട്ടയില്‍ രണ്ട് തരം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ലൂട്ടിനും സെക്‌സാന്തിനും(lutein, zeaxanthin). ‘മഞ്ഞക്കരു’വിലാണ് ഇവയുടെ സാന്നിധ്യം. തിമിരം, റെറ്റിനയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള മുക്തിയാണ് ഫലം. മഞ്ഞക്കരു സ്ഥിരമായി കഴിക്കുന്നവരില്‍ ലൂട്ടിന്റെയും സെക്‌സാന്തിന്റെയും അളവ് ഉയര്‍ന്ന തോതിലാണെന്നാണ് നിഗമനം.

വീക്കം: ശരീരവീക്കത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഫോസ്‌ഫോലിപിഡ്‌സ് (phoടpholipidട) ധാരാളമായുണ്ട് മുട്ടയില്‍. ഹൃദ്രോഗ സാധ്യതയെ വരെ ഇത്തരത്തില്‍ പിടിച്ചുകെട്ടാനാകുമെന്നാണ് പഠനം.

കരളിന് ഗുണമാണ്: കോളിന്റെ (choline) സാന്നിധ്യം കൂടുതലാണ് മുട്ടയില്‍. കോളിന്‍ ആവശ്യത്തിന് ശരീരത്തില്‍ ലഭിക്കാതിരിക്കുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന ഗുരുതരമായ രോഗം സൃഷ്ടിക്കും. കോളിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകളില്‍ ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയുന്നതായാണ് റിപ്പോര്‍ട്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍