UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

7 ദിവസം കൊണ്ട് കുടവയര്‍ കുറയ്ക്കാന്‍ 7 വഴികള്‍!

വയറിലെ കൊഴുപ്പ് കുറഞ്ഞാല്‍ ശരീരത്തിലെ മൊത്തം കൊഴുപ്പ് പകുതിയായി കുറയും. അതിനു ദിവസം മുഴുവന്‍ വ്യായാമം ചെയ്യണമെന്നില്ല

Avatar

അഴിമുഖം

ജിമ്മില്‍ പോകാന്‍ നേരം കിട്ടുന്നില്ല… തിരക്ക് അല്ലെങ്കില്‍ മടി. രണ്ടായാലും അതിന്റെതായ മാറ്റം ശരീരത്തില്‍ കണ്ടുതുടങ്ങും. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ബുദ്ധിമുട്ട്, ഏത് ഡ്രെസിലും വയറിന്റെ വലിപ്പം ആദ്യം തിരിച്ചറിയും. ഇതു കാരണം കടുത്ത മാനസിക സംഘര്‍ഷം! (ചിലര്‍ക്ക്). എന്നാല്‍ കുടവയര്‍ ഓര്‍ത്ത് ഇനി പേടിക്കേണ്ട ഈക്കാര്യങ്ങള്‍ ചെയ്താല്‍ 7 ദിവസം കൊണ്ട് വയര്‍ കുറയും.

വയറിലെ കൊഴുപ്പ് കുറഞ്ഞാല്‍ ശരീരത്തിലെ മൊത്തം കൊഴുപ്പ് പകുതിയായി കുറയും. അതിനു ദിവസം മുഴുവന്‍ വ്യായാമം ചെയ്യണമെന്നില്ല. ഇനി പറയുന്ന 7 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

1. സര്‍ക്യൂട്ട് ട്രെയിനിങ്

മസ്സിലും ബോഡി ഫാറ്റും ഒരേ സമയം കുറക്കണമെന്നാണോ നിങ്ങള്‍ക്ക്? ആഴ്ചയില്‍ മൂന്നു ദിവസം വെച്ച് സര്‍ക്യൂട്ട് ട്രെയിനിങ് നടത്തിയാല്‍ മതി. ശ്വാസകോശത്തിനുള്ള വ്യായാമമുറകള്‍ക്ക് ഒപ്പം, പുഷ് അപ്പ്, പുള്‍ അപ്പ് എന്നിങ്ങനെ ഒരു സെറ്റ് 15 ആവര്‍ത്തി ചെയ്യണം. ഒരു മിനിറ്റ് നേരം റോപ്പ് സ്‌കിപ്പിംഗും കൂടി ആയാല്‍ ട്രെയിനിങ് ഉഷാര്‍. ആഴ്ചയില്‍ കുറയുക 500-600കലോറി വരെയാണ്.

2. ഉദരപേശികള്‍ക്ക് വര്‍ക്ക്ഔട്ട്

കുടവയര്‍ കുറയാന്‍ ഉദര പേശികള്‍ക്കുള്ള വര്‍ക്ക്ഔട്ടും അത്യാവശ്യമാണ്. ആഴ്ചയില്‍ 3 തവണ അതും വേണം. ക്രഞ്ചസ്, ലെഗ് റെയ്സ് എന്നിവ മൂന്ന് സെറ്റ് 20 പ്രാവശ്യം വീതം.

3. ഭക്ഷണം ഒന്ന് ശ്രദ്ധിക്കണം

ഭക്ഷണത്തിന്റെ അളവും ഗുണവും പരിശോധിക്കണം. പഴങ്ങള്‍, പച്ചക്കറി, ധാന്യം, ആവശ്യത്തിന് മാംസഉത്പന്നങ്ങള്‍ എല്ലാം കഴിക്കണം. പക്ഷെ പ്രോസെസ്സ്ഡ് ഫുഡ് കഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കണം

4. ഉപ്പിനോട് പ്രേമം വേണ്ട

ഉപ്പിനു പകരം സുഗന്ധവ്യഞ്ജനങ്ങളും മറ്റും പരീക്ഷിക്കുക. ഉപ്പ് കുറയ്ക്കണം, കഴിവതും പൂര്‍ണമായും ഈ കാലയളവില്‍ ഒഴിവാക്കണം. സോഡിയം എത്ര ഉള്ളിലേക്ക് പോകുന്നുവോ വെള്ളവും അത്രത്തോളം കുടിക്കുക തന്നെ ചെയ്യും. വയര്‍ വലിപ്പത്തിലിരിക്കാന്‍ മറ്റെന്തെങ്കിലും വേണോ?

5. പക്ഷെ വെള്ളം കുടിക്കണം

ആഹാരത്തിലൂടെയും മറ്റും ഉള്ളിലേക്ക് പോയ വിഷപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കാനും കൂടിയാണ് വെള്ളം കുടിക്കുന്നത്. തിളക്കമുള്ള ചര്‍മത്തിനും ഒതുക്കമുള്ള വയറിനും വെള്ളം കുടിക്കുക തന്നെ വേണം. വെറുതെ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നതും ദോഷം ചെയ്യും. ഗ്രീന്‍ ടീ, ഫ്രൂട്ട് ജ്യൂസ് എന്നിങ്ങനെ എല്ലാം കഴിക്കണം.

6. മദ്യത്തിന് ഷോര്‍ട്ട് ബ്രേക്ക്

കുടവയറിനു ഒരു കാരണം മദ്യം ആണ്. ഈ പരിശ്രമങ്ങള്‍ നടക്കുന്ന കാലത്തേക്ക് എങ്കിലും മദ്യം ഒഴിവാക്കുക.

7. സ്‌ട്രെസ് വേണ്ടേ വേണ്ട

വിഷാദം,പിരിമുറുക്കം എന്നിവ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അമിത ഉല്പാദനത്തിന് വഴിവെക്കും. ഉദരഭാഗത്ത് ഭാരം വര്‍ധിക്കാന്‍ ഇത് കാരണമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍