UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കൈ കഴുകുന്നത് പഠിക്കാനുണ്ട്!

97% സമയത്തും ഒരാള്‍ കൈ കഴുകുന്ന രീതി തെറ്റാണെന്നാണ് പഠനം

കൈ കഴുകുന്നത് സിമ്പിള്‍ ആണ്. പക്ഷെ ഇങ്ങനെയാണ് കഴുകുന്നതെങ്കില്‍ ബാക്ടീരിയ പവര്‍ഫുള്‍ ആകുമെന്ന് മാത്രം! 97% സമയത്തും ഒരാള്‍ കൈ കഴുകുന്ന രീതി തെറ്റാണെന്നാണ് പഠനം. ഭക്ഷണ അവശിഷ്ടങ്ങള്‍ കൈയില്‍ ബാക്കിയാകുകയും തുടര്‍ന്ന് അസുഖങ്ങള്‍ വരുന്നതിന് ഇത് കാരണമാകുന്നു.

US ഡിപ്പാര്‍ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ നടത്തിയതാണ് പഠനം. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദ്ദേശം അനുസരിച്ചു ഓരോ തവണ സോപ്പ് ഉപയോഗിച്ച് കൈ കഴുകുമ്പോഴും അത് 20 സെക്കന്റ് നേരമെങ്കിലും നീണ്ടുനില്‍ക്കണം എന്നാണ്. അത്രയും സമയം എടുത്തു കൈ വൃത്തിയാക്കിയാല്‍ മാത്രമേ അണുക്കള്‍ നശിക്കുകയുള്ളൂ.

കഴുകിയ ശേഷം വൃത്തിയുള്ള ടവല്‍ ഉപയോഗിച്ച് കൈ തുടക്കുക എന്നതും ആരോഗ്യപരമായ ശീലമാണ്. ഇത് പാലിക്കുന്നവരും കുറവാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. നോര്‍ത്ത് കരോലിന മേഖലയിലെ 383 വ്യക്തികള്‍ ഈ ഗവേഷണതില്‍ നേരിട്ട് പങ്കെടുത്തു.

ഉദരസംബന്ധമായ രോഗങ്ങളുടെ ഏറ്റവും പ്രധാന കാരണം കൈ വൃത്തിയാക്കുന്ന രീതി ശെരിയല്ലാത്തതാണ്. കയ്യില്‍ നിന്ന് അടുക്കളയില്‍ സൂക്ഷിക്കുന്ന ടിന്നുകളിലേക്കും ഫ്രിഡ്ജ് ഹാന്‍ഡിലിലേക്കും ആണ് ഈ അണുക്കള്‍ കൂടുതലും എത്തപ്പെടുന്നത്. കാഴ്ച, ഗന്ധം, അനുഭവം എന്നിങ്ങനെ ഒരു തരത്തിലും തിരിച്ചറിയാനാകാത്ത അണുക്കള്‍, നിരവധി രോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

USDAയുടെ ഈ നിഗമനത്തെ അനുകൂലിച്ച് മിഷിഗന്‍ സര്‍വകലാശാലയുടെ പഴയ പഠനവും പ്രസിദ്ധീകരിച്ചു. 2013-ല്‍ നടത്തിയ ഈ പഠനത്തില്‍ പറയുന്നത് 5%ആളുകള്‍ മാത്രമാണ് ഒരു സമൂഹത്തില്‍ കൈ വൃത്തിയായി കഴുകുന്നവര്‍ എന്നാണ്.

പഠനം നടത്തിയ സംഘം തന്നെ കൈ വൃത്തിയാക്കുന്ന രീതിയും നിര്‍ദേശിക്കുന്നു.

1: ശുദ്ധമായ വെള്ളത്തില്‍ കൈ നനയ്ക്കുക

2. തുടര്‍ന്ന് ടാപ് നിര്‍ത്തിയ ശേഷം കൈയില്‍ സോപ്പ്/ഹാന്‍ഡ്വാഷ് പുരട്ടണം

3. വിരലുകള്‍, നഖം, കയ്യുടെ പിന്‍ഭാഗം എന്നിങ്ങനെ അണുക്കള്‍ പറ്റിയിരിക്കാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ രണ്ടു കയ്യും ഉപയോഗിച്ച് സോപ്പ് പുരട്ടുക

4. 20 സെക്കന്റ് നേരം ഇത് തുടരണം. (Happy birthday ഗാനം രണ്ട് തവണ ആവര്‍ത്തിക്കുന്ന സമയീ/ഇംഗ്ലീഷ് അക്ഷരമാല പാട്ട് ഒരു തവണ പാടുന്ന സമയം)

5. ശേഷം വെള്ളം ഉപയോഗിച്ച് കൈ വൃത്തിയാക്കാം.

6. ടവല്‍ ഉപയോഗിച്ച് കൈ ഉണക്കുക.

ഗവേഷകര്‍ പരിശോധിച്ച 100-ല്‍ 49-ടൗവ്വലുകളും അണുക്കള്‍ നിറഞ്ഞതായിരുന്നു. ഇ-കോളി ഉള്‍പ്പടെയുള്ള ബാക്റ്റീരിയകള്‍ ഇവയില്‍ ഉള്‍പെടും. നനഞ്ഞ തുണിയിലാണ് ബാക്ടീരിയ സാന്നിധ്യം കൂടുതല്‍. അതിനാല്‍ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടൗവ്വലുകള്‍ കൈ തുടയ്ക്കാന്‍ എടുക്കരുത്.

CDC കണക്ക് പ്രകാരം 48-മില്യണ്‍ അമേരിക്കന്‍ ജനതയ്ക്കു ഓരോ വര്‍ഷവും കൈ നന്നായി കഴുകാത്തതിനാല്‍ അസുഖം വരുന്നു. 3000-മരണങ്ങളും അസുഖത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍