UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ചൈനയില്‍ ദന്ത ശസ്ത്രക്രിയ നടത്തി ആദ്യ റോബോട്ട് ഡോക്ടര്‍

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഈ ശസ്ത്രക്രിയ നിരീക്ഷിച്ചെങ്കിലും അവര്‍ ഒരു വിധത്തിലും ഇതില്‍ ഇടപെട്ടിരുന്നില്ല

റോബോട്ടുകള്‍ ദന്താശുപത്രികളില്‍ ശസ്ത്രക്രിയ നടത്തുന്ന കാലം ഇനി വിദൂരമല്ല. ചൈനയില്‍ ആദ്യമായി ഇത്തരത്തില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെയാണ് റോബോട്ടുകളായ ദന്ത ഡോക്ടര്‍മാരെ വരവേല്‍ക്കാന്‍ ആരോഗ്യരംഗം കാത്തിരിക്കുന്നത്. ഞായറാഴ്ച സിയാന്‍ നഗരത്തില്‍ വച്ച് ഒരു സ്ത്രീയിലാണ് ലോകത്തിലെ ആദ്യ സമ്പൂര്‍ണ റോബോട്ട് പല്ല് വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഈ ശസ്ത്രക്രിയ നിരീക്ഷിച്ചെങ്കിലും അവര്‍ ഒരു വിധത്തിലും ഇതില്‍ ഇടപെട്ടിരുന്നില്ല. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി ദിനപ്പത്രമാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയിരിക്കുന്ന പ്രോഗ്രാമുകളിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് റോബോട്ട് ശസ്ത്രക്രിയ നടത്തിയത്. റോബോട്ടുകള്‍ക്ക് പല്ല് വച്ചുപിടിപ്പിക്കല്‍ പോലുള്ള ശസ്ത്രക്രിയകള്‍ കൃത്യതയോടെ ചെയ്യാന്‍ സാധിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വരുംകാലങ്ങളില്‍ റൂട്ട് കനാല്‍, ഓര്‍ത്തോഡൊന്റിക് തുടങ്ങിയ ചികിത്സകളിലും റോബോട്ടുകളുടെ സാന്നിധ്യമുണ്ടാകും. യോമിയെന്ന ദന്ത സര്‍ജനായ റോബോട്ടിന് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍