UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നല്ല ഉറക്കം വേണോ? എങ്കില്‍ ഉറങ്ങാന്‍ ശ്രമിക്കരുത്

അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ ശ്രമിക്കണം.

ഉറക്കമില്ലായ്മ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ്. ഉറക്കവും ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളും തമ്മില്‍ ബന്ധമുണ്ട്. നന്നായി ഉറങ്ങിയില്ലെങ്കില്‍ നിരവധി അസുഖങ്ങള്‍ പിടിപെടുകയും ചെയ്യും. നന്നായി ഉറങ്ങുന്ന ആളുകളൊന്നും ഉറങ്ങാന്‍ ശ്രമിക്കുന്നവരല്ല; അവര്‍ ഉറങ്ങാന്‍ കിടക്കും, ഉറക്കം താനേവരും. അതിനാല്‍, ഉറങ്ങാന്‍ ശ്രമിക്കരുത് എന്നതാണ് പ്രധാന കാര്യം.

നിങ്ങള്‍ ഉറങ്ങുന്നതിനായി കഷ്ടപ്പെട്ടു ശ്രമിക്കുന്ന ആളാണെങ്കില്‍ ഉറക്കം പമ്പകടക്കുമെന്ന് ആദ്യം മനസ്സിലാക്കുക. ഉറക്കം ആവശ്യമില്ലാത്ത പകല്‍നേരങ്ങളില്‍ ഒരാള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അയാളെ ഉറക്കക്കുറവ് ബാധിച്ചിട്ടില്ലെന്ന് കണക്കുകൂട്ടാം. എന്നാല്‍ രാത്രി വളരെ വൈകിയിട്ടും ഉറക്കം വരാത്ത അവസ്ഥ, ഉറക്കം നേരെയാവാത്ത അവസ്ഥ തുടങ്ങിയവ കൃത്യമായി നിരീക്ഷിച്ച് ജീവിതരീതിയിലൂടെ ശരിയാക്കിയെടുക്കേണ്ടതാണ്. ഉറങ്ങുന്നതിനും ഉണരുന്നതിനും പതിവായി ഒരു നിശ്ചിത സമയം തിരഞ്ഞെടുത്തു കൊണ്ട് നിങ്ങളുടെ ശരീരത്തെ ഉറക്കത്തിന്റെ താളത്തിലേക്ക് ലയിപ്പിക്കുക എന്നത് പ്രധാനമാണ്.

കിടക്കാന്‍ പോകുന്നതിന്റെ 30 മിനിറ്റ് മുന്‍പെങ്കിലും ഉറങ്ങാന്‍ തയ്യാറാവുക. ഉദാഹരണത്തിന്, നിങ്ങളുടെ മേക്കപ്പ് കളയുക, ഡ്രസ്സ് മാറ്റുക, വായിക്കുക തുടങ്ങി സാധാരണ നിങ്ങള്‍ ഉറങ്ങുന്നതിനു മുന്‍പേ ചെയ്യുന്നകാര്യങ്ങള്‍ അല്‍പം നേരത്തെ ചെയ്ത് തീര്‍ക്കുക. അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ ശ്രമിക്കണം. കാരണം അതില്‍ നിന്നും വരുന്ന നീലവെളിച്ചം സ്വാഭാവിക സ്ലീപ്പ് ഹോര്‍മോണായ മെലറ്റോണിന്‍ പ്രവര്‍ത്തിക്കുന്നത് തടസ്സപ്പെടുത്തുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇനി രാത്രി പെട്ടെന്ന് ഉണര്‍ന്നുപോയാലോ? പേടിക്കേണ്ട. ഉറക്കം വൈകാതെതന്നെ വരുമെന്ന് വിശ്വസിക്കുക. ഇടയ്ക്കിടെ സമയം നോക്കുന്ന പരിപാടി അവസാനിപ്പിക്കുക. കാരണം അത് ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും. ഉത്കണ്ഠ തോന്നാന്‍ തുടങ്ങിയാല്‍ എഴുന്നേറ്റ് മറ്റെവിടെയെങ്കിലും പോയി വിശ്രമിക്കാന്‍ ശ്രമിക്കുന്നതാണു നല്ലത്. എന്നിട്ടും ഉറക്കം ശെരിയാവുന്നില്ലെങ്കില്‍ വളരെ ഫലപ്രദമായ ചികിത്സകള്‍ നിലവിലുണ്ട്. കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, കൗണ്‍സിലിങ്, ഹിപ്നോട്ടിക് തെറാപ്പി എന്നിവയിലൂടെ പല പ്രശ്നങ്ങളും പരിഹരിക്കാം. അതിന് ഉടന്‍തന്നെ അടുത്തുള്ള ഡോക്ടറെ കാണാന്‍ ശ്രമിക്കുക.

Read More :വീഗന്‍ ഡയറ്റില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ അറിയാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍