UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇനി ശബ്ദത്തിലൂടെ വിഷാദം തിരിച്ചറിയാം; കണ്ടുപിടിത്തം കാനഡയില്‍

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വിഷാദരോഗികളുള്ള ആറാമത്തെ രാജ്യമാണ് ഇന്ത്യ.

ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വിഷാദരോഗികളുള്ള ആറാമത്തെ രാജ്യമാണ് ഇന്ത്യ. ഇവിടെ 56 ദശലക്ഷം ആളുകള്‍ വിഷാദരോഗവും 38 ദശലക്ഷം പേര്‍ ഉത്കണ്ഠ രോഗങ്ങളും അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്.

വിഷാദം നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. നിങ്ങള്‍ വിഷാദത്തിലാണോ അല്ലയോ എന്ന് മനസിലാക്കാന്‍ നിങ്ങളുടെ ശബ്ദത്തിലൂടെ തിരിച്ചറിയാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു. കാനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ കമ്പ്യൂട്ടിംഗ് സയന്‍സ് ഗവേഷകരാണ് സ്വര സൂചകങ്ങളിലൂടെ വിഷാദം തിരിച്ചറിയുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നാം പുറപ്പെടുവിക്കുന്ന ശബ്ദത്തില്‍ നമ്മുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നമുന്‍കാല ഗവേഷണങ്ങളെ അടിസ്ഥാനമാക്കി മഷ്റൂറ തസ്നിമും പ്രൊഫസര്‍ എലനി സ്ട്രോലിയയും ചേര്‍ന്നാണ് പഠനം നടത്തിയത്. സ്റ്റാന്‍ഡേര്‍ഡ് ബെഞ്ച്മാര്‍ക്ക് ഡാറ്റ സെറ്റുകള്‍ ഉപയോഗപ്പെടുത്തി നിരവധി മെഷീന്‍ ലേണിംഗ് (എംഎല്‍) അല്‍ഗോരിതങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് നമ്മുടെ ശ്രവണേന്ദ്രിയ സൂചനകളുടെ അടിസ്ഥാനത്തില്‍ വിഷാദം കൂടുതല്‍ കൃത്യമായി കണ്ടെത്താനുള്ള സംവിധാനമാണ് അവര്‍ വികസിപ്പിച്ചെടുത്തത്.

വിവരശേഖരണത്തിനായി ഒരു മൊബൈല്‍ അപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. ആളുകളുടെസ്വാഭാവിക സംസാരത്തില്‍നിന്നും അത് വോയ്സ് സാമ്പിളുകള്‍ ശേഖരിക്കും. ‘ഉപയോക്താവിന്റെ ഫോണില്‍ പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷന്‍, കാലക്രമേണ വിഷാദം പോലുള്ള മാനസികാവസ്ഥയുടെ സൂചകങ്ങള്‍ തിരിച്ചറിയുകയും ട്രാക്കുചെയ്യുകയും ചെയ്യും. നമ്മള്‍ എത്ര ദൂരം നടന്നു എന്ന് തിരിച്ചറിയുന്നതു പോലെ ശബ്ദത്തെ അടിസ്ഥാനമാക്കി വിഷാദ സൂചകങ്ങള്‍ തിരിച്ചറിയാന്‍ ഈ ആപ്ലിക്കേഷന് സാധിക്കും’- സ്ട്രോലിയ പറഞ്ഞു. ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ബലഹീനതയായാണ് വിഷാദത്തെ കാണുന്നത്. ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്.

Read More : ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആഫ്രിക്കന്‍ നഗരം ഗോമയിലേക്ക് എബോള പടരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍