UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

എയ്ഡ്‌സ് രോഗം ചികിത്സിച്ച് മാറ്റാം; ‘ലണ്ടന്‍ രോഗി’യുടെ രോഗം പൂര്‍ണ്ണമായും മാറ്റി

ജീവിതത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് വിചാരിച്ചിരുന്നതാണ്, ഇത് വിശ്വസിക്കാൻ പോലുമാകുന്നില്ല എന്നാണ് രോഗം ഭേദമായ  ആൾ പറയുന്നത്

നീണ്ട 12 വർഷങ്ങൾക്ക് ശേഷം  ഒരാൾക്ക് കൂടി എയ്ഡ്സ് പൂർണ്ണമായും ചികിത്സിച്ച് മാറ്റാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ വൈദ്യശാസ്ത്ര ലോകം.  ലൈംഗിക ബന്ധങ്ങളിലൂടെ പകരുന്ന ഈ രോഗത്തിന് കൃത്യമായ ചികിത്സ ഇല്ലെന്നാണ് പൊതുവെയുള്ള വിശ്വാസം. എയ്ഡ്‌സ് രോഗം ലോകത്തിനാകെ ഭീഷണിയായി നിൽക്കുന്ന ഈ ഘട്ടത്തിൽ  ഇത് ചികിൽസിച്ച് മാറ്റാനാകുന്ന രോഗമാണെന്ന അന്വേഷണ ഫലങ്ങൾ പുറത്ത് വിടാനിരിക്കുകയാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത “ലണ്ടൻ രോഗി” എന്ന് മാത്രം അറിയപ്പെടുന്ന ഒരാളിൽ രോഗം പൂർണ്ണമായും ചികിൽസിച്ച് മാറ്റാനായെന്നാണ് ഇവരുടെ അവകാശവാദം.

ഇതിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന അന്വേഷണ ഫലങ്ങൾ ഉടൻ തന്നെ നേച്ചർ മാസികയിൽ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. എയ്ഡ്‌സ്  രോഗം ചികിൽസിച്ച് മാറ്റാനാകുമോ എന്ന് ചോദിച്ചാൽ മാറ്റാനാകും എന്ന് തന്നെയാണ് ഉത്തരം. പക്ഷെ അത് അത്ര നിസ്സാരമായിട്ട് ചെയ്യാനാകുന്ന കാര്യമല്ലെന്നും അതുകൊണ്ടു തന്നെയാണ് ആദ്യ ചികിത്സ കഴിഞ്ഞ് മറ്റൊരാളെ ചികിൽസിച്ചു ഭേദമാക്കാൻ  ഇത്ര വർഷങ്ങൾ വേണ്ടി വന്നതെന്നും വിദഗ്ദർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എന്താണ് എയ്ഡ്‌സിനുള്ള ചികിത്സ?

പൂർണ്ണമായും രോഗം മാറിയ രണ്ടു പേർക്കും സമാനമായ ചികിത്സ തന്നെയായിരുന്നു ചെയ്തത്. അർബുദത്തിനുള്ള ചികിത്സയായ മജ്ജ  മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെയാണ് ഇരുവർക്കും ജീവൻ തിരിച്ച് നൽകിയത്. രണ്ടു രോഗികൾക്കും അർബുദവും.എയ്ഡ്സും ഉണ്ടായിരുന്നു. അർബുദത്തിനുള്ള ചികിത്സ എന്ന നിലയ്ക്കാണ് രണ്ടു പേർക്കും ഈ ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാൽ മാറ്റിവെച്ച കോശങ്ങൾ HIV  വൈറസുകളെ പ്രതിരോധിക്കുന്നവയാണെന്ന് തിരിച്ചറിയുകയായിരുന്നു. എന്നാൽ ഐയ്ഡ്‌സ് രോഗികളിൽ ഈ ശസ്ത്രക്രിയ അത്ര നിസ്സാരമായി നടത്താവുന്ന ഒന്നല്ല എന്നതാണ് ഈ ചികിത്സയുടെ ഒരു വെല്ലുവിളി. ചികിത്സ ചിലപ്പോൾ ഭീകര പാർശ്വ ഫലങ്ങൾ ഉണ്ടാക്കിയേക്കാം.

തുടർ അന്വേഷണങ്ങൾ നടത്തി HIV  വൈറസുകളെ പ്രതിരോധിക്കുന്ന കോശങ്ങൾ ഫലപ്രദമായി എങ്ങനെ എയ്ഡ്‌സ് രോഗികളുടെ ശരീരത്തിൽ പ്രവേശിപ്പിക്കും എന്ന് കണ്ടെത്തുകയാണ് വൈദ്യശാസ്ത്ര ലോകത്തിനു മുന്നിലുള്ള പുതിയ വെല്ലുവിളി. ഈ രണ്ട് പേരുടെ ഉദാഹരണങ്ങൾ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതാണെന്നും എയ്ഡ്‌സ് പൂർണ്ണമായി ചികിൽസിച്ച് മാറ്റാം എന്നത് വെറുമൊരു സ്വപ്നം മാത്രമല്ലെന്ന് ആൾക്കാരെ ബോധ്യപ്പെടുത്താനായെന്നും  നെതർലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഡോക്ടർ ആന്മരിയ വെൻസിങ് പറയുന്നു.

ജീവിതത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് വിചാരിച്ചിരുന്നതാണ്, ഇത് വിശ്വസിക്കാൻ പോലുമാകുന്നില്ല എന്നാണ് രോഗം ഭേദമായ  ആൾ പറയുന്നത്. തന്നെ ചികിൽസിച്ച് ഡോക്ടറുമ്മാരെ നന്ദിയോടെ സ്മരിച്ചുകൊണ്ട്, ഇത് അവർക്ക് വളരെ പ്രയാസമേറിയ ടാസ്ക്ക് ആയിരുന്നെന്നും അതിനാൽ തന്നെ ഞാൻ അവരോട് പൂർണ്ണമായി സഹകരിച്ചുവെന്നും ഇയാൾ പറയുന്നുണ്ട്. 2007 ൽ തിമോത്തി റേ ബ്രൗൺ എന്ന ആൾക്കാണ് മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെ എയ്ഡ്‌സ് രോഗം പൂർണ്ണമായും ചികിൽസിച്ച് മാറ്റിയത്. എയ്ഡ്സിനൊപ്പം രക്താര്ബുദവും ഉണ്ടായിരുന്ന ഇയാൾക്ക് വളരെ ബുദ്ധിമുട്ടേറിയ ഈ ശസ്ത്രക്രിയ അതിജീവിക്കാനായി. ഇയാൾ ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍