UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അനാവശ്യമായി് ആന്റിബയോട്ടിക് കഴിക്കരുത്: മറ്റൊരു കാരണം ഇതാണ്

കാരണം വ്യക്തമല്ലാത്ത രോഗമായി കണക്കാക്കുന്ന കിഡ്‌നി സ്‌റ്റോണിന്റെ പ്രധാന കാരണം ആന്റിബയോട്ടിക്കുകള്‍

ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത്, കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം. അഞ്ച് തരം ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് വൃക്ക സംബന്ധമായ അസുഖമുണ്ടാക്കുമെന്നാണ് ടൈം മാസിക പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നത്. കിഡ്‌നി സ്റ്റോണ്‍ ആണ് അനന്തരഫലം.

കാരണം വ്യക്തമല്ലാത്ത അസുഖങ്ങളില്‍ ഒന്നായി ഇന്ന് സാധാരണമാണ് കിഡ്‌നി സ്റ്റോണ്‍. കുടലിലെയും മൂത്രനാളയിലെയും ബാക്ടീരിയകള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാത്തിനും മുകളില്‍ ആന്റിബയോട്ടിക്കുകള്‍ ആണ് വില്ലന്‍ എന്നാണ് ഇപ്പോള്‍ നിഗമനം.

യു.കെയില്‍ 1994നും 2015നും ഇടയില്‍ രോഗബാധിതരായ 13 മില്യണ്‍ പേരുടെ മെഡിക്കല്‍ റെക്കോഡുകളാണ് ഗവേഷണത്തിന് ആധാരം. 26,000 രോഗികളെ പരിശോധിച്ചു. രോഗികളല്ലാത്ത 260,000 വ്യക്തികളെയും പരിശോധനക്ക് വിധേയരാക്കി.

മൂത്രാശയ അണുബാധ, പ്രമേഹം, ഗൗട്ട് എന്നീ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരെ കൂടുതല്‍ നിരീക്ഷിച്ചു. Sulfas, Cephalosporins, Fluoroquinolones, methanamine, Penicillin എന്നീ ആന്റിബയോട്ടിക്കുകളുടെ തുടര്‍ച്ചയായ ഉപയോഗം ഇവരെ കിഡ്‌നി രോഗികളാക്കുമെന്നാണ് അനുമാനം. മൂത്രാശയ അണുബാധ മാറ്റാന്‍ ഉപയോഗിക്കുന്ന സള്‍ഫസ് ആണ് കൂടുതല്‍ പ്രശ്‌നക്കാരന്‍. രോഗത്തിന് മരുന്ന് ഉപയോഗിക്കാത്തവരേക്കാള്‍ 2.3 ഇരട്ടിയാണ് ഇവര്‍ക്ക് വൃക്കയില്‍ കല്ല് വരാനുള്ള സാധ്യത. ആന്റിബയോട്ടിക്ക് കുറയ്ക്കുന്ന മുറയ്ക്ക് രോഗസാധ്യതയും മങ്ങും. ചെറുപ്പക്കാര്‍ നന്നായി ശ്രദ്ധിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ആന്റിബയോട്ടിക്കുകള്‍ ശരീരത്തിന് ഉപകാരപ്പെടില്ലെന്ന പഴയ വാദത്തെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ ഈ കണ്ടെത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍